ക്രൂരപീഡനം നടന്നെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി-പി.സി ജോര്‍ജ്
യുവനടി ലൈംഗീകാതിക്രമത്തിന് ഇരയായ സംഭവത്തില്‍ വീണ്ടും വിവാദ പ്രസ്താവനകളോടെ പി.സി ജോര്‍ജ്. ക്രൂരപീഡനം നടന്നെങ്കില്‍ നടി എങ്ങനെ തൊട്ടടുത്ത ദിവസം അഭിനയിക്കാന്‍ പോയി എന്നതായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. ഡല്‍ഹിയിലെ നിര്‍ഭയെ പോലെയാണ് സംഭവം നടന്നത് എന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നും പി.സി ജോര്‍ജ് പറയുന്നു.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തിന്റെ നിജസ്ഥിതി ഇനിയും പുറത്ത് വരാനിരിക്കെ എം.എല്‍.എ കൂടിയായ ജോര്‍ജ് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുന്ന പ്രസ്താവനകളുമായി നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയാണ്.
സമൂഹത്തിലെ നിരവധി പേര്‍ കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയാതിരിക്കെയാണ് ആദ്യഘട്ടം മുതല്‍ രാജ്യത്ത് ഇത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളെയും കോടതി വിധിയെയും വെല്ലുവിളിച്ച് പി.സി ജോര്‍ജ് പ്രസ്താവനകളുമായി രംഗത്ത് വരുന്നത്.
https://www.facebook.com/Malayalivartha