ഐ .എസില്‍ ചേര്‍ന്ന മറ്റൊരു മലയാളി യുവാവ്കൂടി കൊല്ലപ്പെട്ടതായി സൂചന
ഒരു മലയാളി യുവാവ് കൂടി അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളത്തില്‍ കൊല്ലപ്പെട്ടതായി വിവരം. കാസര്‍കോട് തൃക്കരിപ്പൂരിലെ ഇസ്മയിലിന്റെ മകന്‍ മര്‍വാന്‍ [24] ആണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. കാസര്‍കോട് പടന്നയില്‍ നിന്നും പോയ 21 അംഗ സംഘത്തില്‍ കൊല്ലപ്പെടുന്ന നാലാമനാണ് മര്‍വാന്‍.
അഫ്ഗാനിസ്ഥാനില്‍ ഐ എസ് സ്വാധീന മേഖലയായ നാങ്കര്‍ഹാറിന് സമീപമാണ് മര്‍വാന്‍ ഒരാഴ്ച്ച മുമ്പ് കൊല്ലപ്പെട്ടത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട തൃക്കരിപ്പൂര്‍ പടന്ന സ്വദേശി അഫ്ഷാഖ് മജീദ് ആണ് മര്‍വാന്‍ കൊല്ലപ്പെട്ട വിവരം ഫോണ്‍ സന്ദേശം വഴി ബന്ധുക്കളെ അറിയിച്ചത്. തൃക്കരിപ്പൂരിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു മര്‍വാന്‍.പടന്ന സ്വദേശികണ്ടിയ അഫിസുദ്ദീന്‍, സാജിദ്, പാലക്കാട് സ്വദേശി ഇസ എന്നിവരാണ് 21 അംഗ സംഘത്തില്‍ നേരത്തെ കൊല്ലപ്പെട്ടത്. ഇവരുടെയെല്ലാം മരണ വിവരം അറിയിച്ചു വരുന്നത് ഈ സംഘത്തിനൊപ്പം നാങ്കര്‍ഹാറിലുള്ള അഫ്ഷാഖ് മജീദാണ്.
ഐ എസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം രൂക്ഷമാകുകയാണെന്നും സ്ഥിതി മോശമാണെന്നും കഴിഞ്ഞ ദിവസം അഫ്ഷാഖ് മജീദ് ശബ്ദ സന്ദേശം അയച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് കാസര്‍കോട് പടന്ന കേന്ദീകരിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 21 അംഗ സംഘം അഫ്ഗാനിലെ ഐ എസ് കേന്ദ്രത്തിയത്.
https://www.facebook.com/Malayalivartha