പിണറായി ലക്ഷ്യം വെച്ചത് കോടിയേരിയെക്കൂടി: ഭരിക്കാന്‍ അനുവദിക്കാത്തതില്‍ മുഖ്യമന്ത്രിക്ക് നീരസം : ഒപ്പം ഗവര്‍ണറുടെ കലിപ്പിന്റെ ബാക്കിപത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപകാല രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തത്തില്‍ പാര്‍ട്ടിയുമായി ഗൗരവ നീര സത്തില്‍. സര്‍വകക്ഷി യോഗത്തിനെത്തിയ പിണറായി മാധ്യമങ്ങളോട് പ്രകടിപ്പിച്ച ക്ഷോഭം അടുത്തുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണനെ കൂടി ലക്ഷ്യമിട്ടായിരുന്നു.
കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മുഖ്യമന്ത്രി തന്നെയാണ്. കേരള സര്‍ക്കാരിനെ എങ്ങനെയെല്ലാം ബുദ്ധിമുട്ടിലാക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്ന ബിജെപിക്ക് മുമ്പില്‍ സി പി എം നിന്നുകൊടുത്തു എന്ന ധാരണയാണ് മുഖ്യമന്ത്രിക്കുള്ളത്. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്ന അക്രമകാരികളെ ഒരു വിധത്തിലും വെറുതെ വിടരുതെന്ന കര്‍ശനമായ താക്കീതും പിണറായി നല്‍കിയിട്ടുണ്ട്. കോടിയേരിയാകട്ടെ മുഖ്യമന്ത്രിയോട് ഒന്നും പറയാനില്ലെന്ന നിലപാടിലാണ് .
രാവിലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് ശ്രീ കാര്യത്ത് നടന്ന കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് ഡിജിപി അറിയിച്ചിരുന്നു. കേസിന്റെ നിജസ്ഥിതി മനസിലാക്കിയ മുഖ്യമന്ത്രി രോഷാകുലനായി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ധാരണയായിരുന്നു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. ഇങ്ങനെയായിരുന്നു പോലീസ് അദ്ദേഹത്തെ ഉപദേശിച്ചത്. ഇതില്‍ മുഖ്യമന്ത്രിക്ക് കടുത്ത നീരസമുണ്ട്.
തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന നിഗമനത്തിലാണ് പിണറായി എത്തിയിരിക്കുന്നത്. ഗവര്‍ണര്‍ തന്നെ വിളിച്ചു വരുത്തുന്ന അസാധാരണ സ്ഥിതിവിശേഷംവരെ ഉണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്കണ്ഠ ഗവര്‍ണര്‍ പങ്ക് വയ്ക്കുകയും ചെയ്തു. തലസ്ഥാനത്തെ കണ്ണൂരാക്കാന്‍ ശ്രമിക്കരുതെന്ന നിലയിലാണത്രേ ഗവര്‍ണര്‍ സംസാരിച്ചത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ തന്നെ പ്രധാനമന്ത്രി വിളിച്ചു വരുത്താന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നു.
നേരത്തെയും മുഖ്യമന്ത്രിയോട് സംസ്ഥാനത്ത് സമാധാനം സംജാതമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രിയെ വിളിച്ചു വരുത്തുകയായിരുന്നു. ഗവര്‍ണറുടെ വിളി വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി ചെന്നു കണ്ടു. സൗഹാര്‍ദ്ദപരമായിരുന്നു കൂടി കാഴ്ചയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വെറുതെയിരിക്കില്ലെന്ന വ്യക്തമായ സൂചന ഗവര്‍ണര്‍ നല്‍കിയതായി അറിയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണത്രേ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത്.
https://www.facebook.com/Malayalivartha