നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെ പൊലീസ് സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചാണ് ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തത്. ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച ചില മൊഴികളില്‍ വ്യക്തതവരുത്താനായിട്ടാണ് വിളിച്ചുവരുത്തിയതെന്നാണ് സൂചന. ദിലീപും മഞ്ജുവാര്യരും പിരഞ്ഞ ശേഷം ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു മഞ്ജുവാര്യരുടെ രണ്ടാം വരവ്.
മഞ്ജുവാര്യരെ ഒരു തരത്തിലും സിനിമയില്‍ സഹകരിപ്പിക്കരുതെന്ന് ദിലീപ് സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളെ അറിയിച്ചിരുന്നു. മലയാളസിനിമയിലെ പ്രമുഖ സംവിധായകര്‍ മഞ്ജുവിന് മികച്ച വേഷവുമായി രംഗത്തെത്തിയെങ്കിലും ദിലീപിന്റെ എതിര്‍പ്പ് കാരണം അവര്‍ മഞ്ജുവിനെ തഴയുകയായിരുന്നു. എന്നാല്‍ പരസ്യ രംഗത്തെ അധികായനായ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിന് കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യത്തിലൂടെ വലിയ എന്‍ട്രിയാണ് നല്‍കിയത്. അമിതാബെച്ചനോടൊപ്പം മഞ്ജു ചെയ്ത പരസ്യം ദിലീപിനെ പോലും അസ്വസ്ഥനാക്കി. എന്നാല്‍ ഇത് വകവയ്ക്കാതെ മലയാളത്തിലെ എക്കാലെത്തേയും ബിഗ് ബജറ്റ് ചിത്രമായ രണ്ടാം ഊഴത്തില്‍ മഞ്ജുവിനെ നായികയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ മഞ്ജുവിന് ആപത്ത് കാലത്ത് എല്ലാ പിന്‍തുണയും നല്‍കിയ സംവിധായകനെയാണ് അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തത്. ദിലീപിന് എതിരായി ശക്തമായ തെളിവുകള്‍ ശ്രീകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്നാണ് സൂചന.
ഇന്ന് രാവിലെ ദിലീപിന്റെ മാനേജറെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെയും പൊലീസ് സംഘം വിളിച്ചു വരുത്തിയത്. അപ്പുണ്ണിയുടെ മൊഴി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നിര്‍ണായകമാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം നിയമാനുസൃതമായ നടപടിയുണ്ടായേക്കും.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യംചെയ്യലിനു ശേഷം പൊലീസ് വിട്ടയച്ചു. ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് ആലുവാ പൊലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ അപ്പുണ്ണി ഹാജരായത്. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു വരെ നീണ്ടു. എന്തെല്ലാം കാര്യങ്ങളാണ് അപ്പുണ്ണിയില്‍ നിന്ന് ചോദിച്ചറിഞ്ഞതെന്ന കാര്യം അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരായത്. ജാമ്യാപേക്ഷ തള്ളിയ കോടതി ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കുകയായിരുന്നു. അപ്പുണ്ണിയുടെ മൊഴി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപിന് നിര്‍ണായകമാണ്.
ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. നിലവില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം നിയമാനുസൃതമായ നടപടിയുണ്ടായേക്കും.
https://www.facebook.com/Malayalivartha