പോലീസ് ഒന്ന് വിരട്ടിയപ്പോള്‍ ദിലീപിനോടുള്ള വിധേയത്വം മറന്ന് എല്ലാം തുറന്നു പറഞ്ഞു മാനേജരായ അപ്പുണ്ണി
കഴിഞ്ഞ ദിവസം മൊഴിനല്‍കാനായി എത്തിയ മാനേജരായ അപ്പുണ്ണിയുടെ ചോദ്യംചെയ്യല്‍ ഒന്ന് കടിപ്പിച്ചപ്പോള്‍ എല്ലാം തുറന്നു പറഞ്ഞു. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങി അന്വേഷണസംഘം തയ്യാറെടുക്കുന്നു. നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജര്‍ സുനില്‍രാജ് എന്ന അപ്പുണ്ണിയുടെ മൊഴി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്നും ജയിലില്‍ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂരില്‍ പോയിരുന്നുവെന്നും അപ്പുണ്ണി മൊഴി നല്‍കി. കാവ്യാ മാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. അതേ സമയം റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് സ്രാവല്ല, വമ്പന്‍ സ്രാവുകള്‍ ഇനിയും പിടിയിലാവാനുണ്ട് എന്നായിരുന്നു മുന്‍പൊരിക്കല്‍ കോടതിയില്‍ ഹാജരാക്കവെ പള്‍സര്‍ സുനി മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട ഉന്നതന്‍ ആരാണെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നും സുനി പറഞ്ഞിരുന്നു.
തൊട്ടും തൊടാതെയും മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞതുള്‍പ്പടെ കേസുമായി ബന്ധപ്പെട്ട പുതിയ നിര്‍ണ്ണായക വിവരങ്ങള്‍ കോടതിക്കു മുന്‍പാകെ രഹസ്യമൊഴിയായി നല്‍കണമെന്ന് സുനി അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അഭിഭാഷകന്‍ അഡ്വ.ബി എ ആളൂരിന്റെ തീരുമാനം.
അതേ സമയം ഇന്നലെ ആറു മണിക്കൂറോളം ചോദ്യം ചെയ്ത അപ്പുണ്ണിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആദ്യം അപ്പുണ്ണി തയ്യാറായില്ലെങ്കിലും നിരന്തരമുള്ള ചോദ്യം ചെയ്യലില്‍ ചില പ്രധാന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് സൂചന. ഈ പശ്ചാത്തലത്തില്‍ കാവ്യാ മാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha