വെറും ഒരു ഡ്രൈവറെ വളർത്തി മനഃസാക്ഷി സൂക്ഷിപ്പുകാരനാക്കി; എന്ന് കരുതി... എല്ലാം മണിമണിയായി പറഞ്ഞ് അപ്പുണ്ണി
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന് തിരിച്ചടിയായി അദ്ദേഹത്തിന്റെ മാനേജർ സുനിൽരാജ് എന്ന അപ്പുണ്ണിയുടെ മൊഴി. സിനിമ സെറ്റിലെ വെറുമൊരു ഡ്രൈവറായിരുന്ന സുനിൽ രാജ് എന്ന അപ്പുണ്ണിയുടെ ആത്മാർത്ഥത കണ്ട് ദിലീപ് സുനിൽ രാജിനെ ഡ്രൈവറക്കുകയായിരുന്നു . കുറച്ച് നാളുകൊണ്ട് ദിലീപിന്റെ മനസ്സ് കീഴടക്കിയ സുനിൽ രാജ് ദിലീപിന്റെ അപ്പുണ്ണിയായി മാറി. മറ്റാരോടും പറയാൻ മടിച്ചിരുന്ന രഹസ്യങ്ങളെലാം കൂടപ്പിറപ്പിനെ പോലെ അപ്പുണ്ണിയുമായി പങ്കുവയ്ച്ചു.
എന്നാൽ ദിലീപ് ജയിലിലായതോടെ അപ്പുണ്ണി ഒളിവിൽ പോകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യൽ സംഘത്തിന് മുന്നിൽ ഹാജരായ അപ്പുണ്ണി ദിലീപിനെതിരെ ശക്തമായ മൊഴിയാണ് നൽകിയത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്നും ജയിലിൽ നിന്ന് സുനി അയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂരിൽ പോയിരുന്നുവെന്നും അപ്പുണ്ണി മൊഴി നൽകി. ദിലീപിന്റെ സഹായി എന്ന നിലയിൽ പലരും വിളിക്കാറുണ്ട്. ഒരുമിച്ച് യാത്ര ചെയ്യാറുമുണ്ട്.
അതേ സമയം, ജയിലിൽ നിന്ന് സുനി ഫോണിൽ ബന്ധപ്പെട്ടെന്ന് അപ്പുണ്ണി സമ്മതിച്ചു. ജയിലിൽ വച്ച്പൾസർ സുനി എഴുതിയ കത്ത് വിഷ്ണു തനിക്ക് വാട്സ് ആപ് ചെയ്തിരുന്നു. ഇതിന്റെ കാര്യം സംസാരിക്കാനാണ് ഏലൂരിലെ ടാക്സി സ്റ്റാൻഡിൽ പോയത്. സുനി തന്നെ ഫോണിൽ വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി പറഞ്ഞതെല്ലാം ദിലീപിനോട് പറഞ്ഞു. സുനിയെ അറിയില്ലെന്ന ഭാവത്തിൽ താൻ സംസാരിച്ചത് ദിലീപ് പറഞ്ഞതനുസരിച്ചെന്നും അപ്പുണ്ണി വെളിപ്പെടുത്തി. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിനായി അപ്പുണ്ണിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും.
ദിലീപിന്റെ കൂടുതൽ സിനിമകളുടെ ലൊക്കേഷനുകളിൽ പൾസർ സുനിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം ഇന്നലെ കണ്ടെത്തിയിരുന്നു. ഈ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരിൽ നിന്ന് അടുത്ത ദിവസം മൊഴിയെടുക്കും. ചിലതിൽ കാവ്യാമാധവനായിരുന്നു നായിക. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്റെ നിർണായകമായ ഈ വെളിപ്പെടുത്തൽ ശക്തമായ തെളിവായി മാറിയിരിക്കുകയാണ്. ദിലീപിന് പുറത്തിറങ്ങാനുള്ള അവസാന അവസരമാണ് അപ്പുണ്ണിയിലൂടെ പോലീസുകാർ അടച്ചത്. ദിലീപ് ഒരിക്കലും വിചാരിച്ചുകാണില്ല തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അവസാന നിമിഷം തന്നെ കൈവിടുമെന്ന്.
https://www.facebook.com/Malayalivartha