Widgets Magazine
31
Oct / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രോൺ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മകൻ, അവനെറിന്റെ വിവാഹ ചടങ്ങുകൾ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു..യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം...


ഡിന്നറിന് അല്‍ഫാമോ തന്തൂരിയോ? കുടിക്കാന്‍ ജ്യൂസോ കരിക്കോ? എന്നു ചോദിക്കുന്നു പോലീസുകാര്‍.. കേരളാ പോലീസിനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍..എല്ലായിടത്തും വൈറൽ...


പ്രിയലതയുടെയും സെൽവരാജിന്റെയും 4 മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ; മരണത്തിലേയ്ക്ക് നയിച്ചത് കടബാധ്യത അല്ലെന്ന് സൂചന...


ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ...ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്... നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം..ഒടുവില്‍ ലോകം ഭയപ്പെടുന്ന നാശത്തിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്..


ഇസ്രായേലിനെതിരെ തിരിച്ചടിച്ചാൽ ശക്തമായ പ്രഹരം, ഏൽപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹെർസി ഹലേവി; അണുബോംബുകളുടെ ശേഖരം വലുതാക്കാൻ ഇറാൻ ശ്രമം...

ഒരു ഗുണ്ടയുടെ അന്ത്യം; വൈറലായി ഒരു നഴ്‌സിന്റെ അനുഭവക്കുറിപ്പ്...

01 AUGUST 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ആ കളി നടക്കില്ല മോനെ... തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്; ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ചെന്ന്...

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുളള ഇൻഷുറൻസ് പദ്ധതിയും നടത്തി ; ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

വരും ദിവസങ്ങളിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍; കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മറ്റുളളവർക്കുവേണ്ടി തല്ലാനും കൊല്ലാനും നടന്ന്, മറ്റുളളവർക്ക് വേണ്ടി ജീവിച്ച് മരിച്ച ഒരു ഗുണ്ടയുടെ അവസാന നിമിഷത്തെക്കുറിച്ചുളള അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അബ്ദുൽ റഹ്മാൻ പട്ടാമ്പി. ഇപ്പോൾ സൗദി അറേബ്യയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന അബ്ദുൽ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തപ്പോഴുള്ള അനുഭവമാണ് ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നത്.

അബ്ദുൽ റഹ്മാൻ പട്ടാമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ഗുണ്ടയുടെ അന്ത്യം...

രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വെട്ടിയും കൊന്നും ഒടുവിൽ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓർമ്മ വന്നത്. രാജു ( യഥാർത്ഥ പേര് വേറെയാണ്..ദയനീയമായി ഞങ്ങളുടെ മുന്നിൽ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു. അയാൾ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു. കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളിൽ പ്രതിയായിരുന്ന ഒരു ക്രിമിനൽ .. ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വലിറ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലൻസിൽ രാജുവിനെ കൊണ്ട് വന്നത് (മനഃപൂർവമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു )..രാത്രി ബൈക്കിൽ പോകുകയായിരുന്ന അയാൾ ഡിവൈഡറിൽ തട്ടി മറിഞ്ഞു വീണു. പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് വയറിന്റെ സൈഡ്‌ കീറി അകത്തുള്ള കുടൽമാല പുറത്തേക്ക് തള്ളി നിൽക്കുന്നു.ആംബുലൻസിൽ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടൽ ഭാഗം അയാൾ കയ്യിൽ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു. അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യൻ, അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു.

അതീവ ഗുരുതരാവസ്ഥയാണ് എന്ന് കണ്ടതുകൊണ്ട് കാഷ്വലിറ്റിയിൽ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി, സർജൻ വിശദമായി പരിശോധിച്ചു, പുറത്തേക്ക് തള്ളിയ ആന്തരികാവയവങ്ങൾ തിരിച്ചു യഥാർത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി പകരം ആ ഭാഗം കവർ ചെയ്ത് ഡ്രെസ്സിങ് ചെയ്തു ബ്ലഡ് റീപ്ലേസ്‌മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോർമൽ ലെവലിലേക്ക് വന്നു. രോഗി ബോധം വീണ്ടെടുത്തു. അണുബാധ തടയാൻ കടുത്ത നിയന്ത്രണം ഉൾപ്പെടെ ഓർഡർ ചെയ്തു ഡോക്ടർ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്‌സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു.

ഐസിയുവിന് വെളിയിൽ സന്ദർശകർ തിങ്ങി നിറഞ്ഞു. എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകൾ എല്ലാവക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു. സെക്യൂരിറ്റിയോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാൻ ഉന്തും തള്ളും. ഒരാളെയും കടത്തിയില്ല, ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റി.അതോടെ രാജുവിന്റെ സ്വഭാവം അയാൾ കാണിച്ചു തുടങ്ങി.ഐസിയുവിൽ നിന്നും പുറത്തേക്ക് മാറ്റണം. കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാൻ ആകെയുണ്ടായിരുന്നത്‌ ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം. അവരും അതേ അഭിപ്രായം തന്നെ അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങികൊണ്ട് പുറത്തേക്ക് തള്ളി നിൽക്കുന്ന കുടലും അതിനു വെളിയിൽ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.

റൂമിനകത്ത് രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിർദ്ദേശങ്ങൾ ആദ്യമേ കൊടുത്തിരുന്നു. അപ്പോഴും അത് അവർ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങൾക്ക് അതുപോലേ തന്നെ സംഭവിച്ചു...വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു. ആദ്യ രണ്ടു ദിവസം റൂമിൽ അവർ ജോളിയായി കൂടി. മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി. അണുബാധ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.കൂടെ ശ്വാസ തടസ്സവും. ഡോക്ടർ പരിശോധിച്ചു. പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു..

ട്യൂബ് മാറ്റി കഴുത്തിൽ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റർ കണ്ടിന്യു ചെയ്തു. പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു.. സന്ദർശകരും കൂട്ടിരിപ്പുകാർക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു.. അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി. അവർക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി. അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി.  അതല്ലെങ്കിൽ വെന്റിലേറ്റർ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..ഓരോരോ അവയവങ്ങൾ പ്രവർത്തനം നിലച്ചു തുടങ്ങി. കിഡ്‌നി,കരൾ ..ബ്രെയിനിൽ ബ്ലീഡിങ്, അങ്ങനെ അങ്ങനെ..

ഇടക്ക് അല്പം ബോധം വരുമ്പോൾ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് മാത്രം കാണാം ..ഇങ്ങനെ നരകിക്കാൻ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാൾ ചോദിക്കുന്ന പോലെ തോന്നി .അപ്പോഴെല്ലാം കൈ പിടിച്ചു നിർവ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും.. മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു.. വൈകീട്ട് ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയിൽ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു. അന്ന് ഞങ്ങൾ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത്. രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങൾ തുടങ്ങി. അനിയൻ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാർത്ഥിച്ചു. അൽപ സമയം കഴിഞ്ഞ് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

അയാൾ കൊട്ടേഷൻ ഏറ്റെടുത്ത കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല..പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായ മരണം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

30,200 കോടി ദിർഹം, ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് പ്രഖ്യാപിച്ച് ദുബായ്, 46 ശതമാനം തുകയും നീക്കിവച്ചിരിക്കുന്നത് ഈ വികസന പ്രവർത്തനങ്ങൾക്ക്, എമിറേറ്റിന്റെ വരുമാനത്തിൽ അടുത്തവർഷം വൻ വർദ്ധനയുണ്ടാകുമെന്ന  (1 hour ago)

ഉത്തര കൊറിയയെ പേടിക്കണം... വീണ്ടും മിസൈല്‍ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ; അമ്പരപ്പോടെ പാശ്ചാത്യ രാജ്യങ്ങള്‍  (1 hour ago)

കാനഡ കൊണ്ടേ പോകുള്ളൂ... ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ അമിത് ഷായാണെന്ന് കാനഡ  (1 hour ago)

ആ കളി നടക്കില്ല മോനെ... തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്; ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ചെന്ന്...  (1 hour ago)

യാത്രക്കിടെ കാറിന്‍റെ ബോണറ്റ് തുറന്നു, സൗദിയിൽ വാഹനം നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു  (14 hours ago)

പ്രവാസികൾക്ക് ആശ്വാസം, ദുബായിലെ വാടക നിരക്ക് അടിമുടിമാറുമെന്ന് റിപ്പോർട്ടുകൾ, പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതിനാൽ ഒന്നര വര്‍ഷത്തിന് ശേഷം നിരക്ക് കുത്തനെ കുറയും  (14 hours ago)

18 വര്‍ഷത്തിന് ശേഷം മകനെ നേരിട്ട് കാണാൻ ആ ഉമ്മ, റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ കുടുംബാംഗങ്ങൾ സൗദിയിൽ, റിയാദ് ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷ...!!  (14 hours ago)

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു  (18 hours ago)

സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുളള ഇൻഷുറൻസ് പദ്ധതിയും നടത്തി ; ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ചെറിയാൻ നിർവഹിച്ചു  (18 hours ago)

കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്  (18 hours ago)

സുരേഷ് ഗോപിക്ക് ധിക്കാരമാണ്; സിനിമാ സ്റ്റൈലിലാണ് ശരീരഭാഷ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  (19 hours ago)

ബോധപൂർവ്വമായ അലംഭാവമാണിത്; കർഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (19 hours ago)

വരും ദിവസങ്ങളിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (19 hours ago)

സനാതന ധര്‍മങ്ങളുടെ അനശ്വരമൂല്യങ്ങള്‍ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കല്‍; കാലിക്കറ്റ് സര്‍വകലാശാലാ സനാതനധര്‍മ പീഠത്തിന്റെ കടമയാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (19 hours ago)

കേരളം അഴിമതി മുക്തമായി നിലനില്‍ക്കുന്നു; ഉദ്യോഗസ്ഥ അഴിമതി നിര്‍മാര്‍ജന സംവിധാനം ഫലപ്രദമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (19 hours ago)

Malayali Vartha Recommends