നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. രണ്ടാഴ്ച മുമ്പാണ് അന്വേഷണ സംഘം സിദ്ധിഖിനെ ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെടുമെന്ന വിവരം നേരത്തെ അറിയാമായിരുന്നോ എന്നാണ് സിദ്ദിഖിനോട് അന്വേഷണ സംഘം പ്രധാനമായും ആരാഞ്ഞത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപുമായുള്ള സാന്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് ചോദിച്ചു. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28ന് സിദ്ധിഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തുവാന്‍ അന്വേഷണ സംഘം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പൊലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി.
ദിലീപ് സഹപ്രവര്‍ത്തകനാണെന്നും അദ്ദേഹത്തിെനൊരു പ്രശ്‌നം ഉണ്ടാവുന്‌പോള്‍ അന്വേഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും സിദ്ദിഖ് പറഞ്ഞു. കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യം മുതലേ പിന്തുണയ്ക്കുന്ന നിലാപാടായിരുന്നു സിദ്ദിഖിന്റേത്. ദിലീപിനെയും നടനും സംവിധായനുമായ നാദിര്‍ഷായെയും ചോദ്യം ചെയ്യുന്ന സമയത്ത് ആലുവ പൊലീസ് ക്ലബ്ബില്‍ സിദ്ദിഖ് എത്തിയിരുന്നു. കുറ്റം തെളിയുന്നതിന് മുന്പ് ഒരാളെ കുറ്റവാളിയായി മുദ്ര കുത്തരുതെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha