സെന്‍കുമാറിന്റെ നിയമനം; സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കി ഹൈക്കോടതി
ടി.പി.സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണിലേക്ക് നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് അടിയന്തരമായി തീരുമാനമെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പുകൊണ്ട് അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിലേക്ക് അംഗങ്ങളെ നിര്‍ദേശിച്ചുള്ള ലിസ്റ്റ് അസാധുവാകുന്നില്ലെന്ന് കോടതി വിലയിരുത്തി. സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ നിയമന പട്ടിക കേന്ദ്ര സര്‍ക്കാരിന് അയക്കുന്നത സര്‍ക്കാര്‍ നീട്ടിവെച്ചിരുന്നു. ഒടുവില്‍ കേന്ദ്രത്തിന് അയച്ച റിപ്പോര്‍ട്ടില്‍ സെന്‍കുമാറിന് എതിരായ നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. സെന്‍കുമാറിന്റെ സത്യസന്ധതയില്‍ സംശയമുണ്ടെന്നും, പുതിയ തെരഞ്ഞെടുപ്പിന് അനുവദിക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha