വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ മാറ്റി
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേയ്ക്ക് മാറ്റി. മുന്‍പ് കീഴക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് വിന്‍സെന്റ് ജില്ലാ കോടതിയെ സമീപിച്ചത്.
ലൈംഗീകമായി പീഡിപ്പിച്ചുവെന്ന അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ ഈ മാസം 22 നാണ് വിന്‍സെന്റിനെ പോലീസ് അറസ്റ്റു ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വിന്‍സെന്റിന് ജാമ്യം നല്‍കുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.
https://www.facebook.com/Malayalivartha