മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം കേന്ദ്രനേതൃത്വം
മുഖ്യമന്ത്രി പിണറായി വിജയന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് ആക്രോശിച്ചതില്‍ സി.പി.എം കേന്ദ്രനതേൃത്വത്തിന് കടുത്ത അതൃപ്തി. ഇന്നലെ രാവിലെ ബി.ജെ.പി നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി മാദ്ധ്യമ പ്രവര്‍ത്തകരോട് രോഷാകുലനായത്.
മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നെന്നും നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ പദവിയില്‍ ഇരുന്നുകൊണ്ട് ഇത്തരത്തിലൊരു പ്രതികരണം ഉചിതമായില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാളിലെ സി.പി.എം നേതാക്കളും ഇതേ അഭിപ്രായമാണ് പങ്കുവച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതോടൊപ്പം, സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഗവര്‍ണര്‍ പറഞ്ഞിട്ടാണ് ഇന്നലെ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്ന വ്യാഖ്യാനത്തിന് ഇടയാക്കിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ അത് വേണ്ടവിധം കൈകാര്യം ചെയ്യണമായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha