ബലമായി കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമം; നാക്ക് കടിച്ച് മുറിച്ച് വീട്ടമ്മ പോലീസിൽ ഏൽപ്പിച്ചു: സംഭവം വൈപ്പിനിൽ
മദ്യലഹരിയിൽ വീട്ടമ്മയേ കടന്നു പിടിച്ച് സിനിമാ സ്റ്റൈലിൽ ചുബിക്കാൻ ശ്രമിച്ചയാളുടെ നാക്ക് വീട്ടമ്മ കടിച്ചു മുറിച്ചു. വൈപ്പിൻ ഞാറക്കലാണ് സംഭവം. കടിച്ചെടുത്ത രണ്ട് സെന്റിമീറ്ററോളം വരുന്ന നാക്കിന്റെ കഷണം വീട്ടമ്മ പിറ്റേന്ന് പരാതിയോടൊപ്പം ഞാറക്കൽ പോലീസിനു നൽകി. വീട്ടമ്മ രാത്രി പാത്രങ്ങളെല്ലാം കഴുകിയശേഷം കിടക്കുന്നതിനു മുമ്പായി ബാത്തുറൂമിൽ പോകാൻ പുറത്തിങ്ങിയ സമയത്ത് പിന്നിൽ നിന്നെത്തി പിടികൂടിയാണ് ചുംബിച്ചത്. മുഖത്ത് ഉമ്മവയ്ക്കാൻ നാക്കും നീട്ടി വന്നപ്പോൾ നീണ്ട നാക്ക് വീട്ടമ്മ കടിച്ച് വേർപെടുത്തുകയായിരുന്നു.
നാക്കിൽ കടിച്ചതോടെ വേദനകൊണ്ട് പുളഞ്ഞ പ്രതി വീട്ടമ്മയെ തട്ടിത്തെറിപ്പിച്ച് വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നത്രേ. സംഭവത്തെ തുടർന്ന് പരാതിയിൽ ബലാത്സംഗശ്രമത്തിനു പോലീസ് കേസെടുത്തു. നാക്ക് മുറിഞ്ഞ പ്രതിയെ തേടി പോലീസ് കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഞാറക്കൽ സ്വദേശിയായ ഒരാൾ നാക്ക് മുറിഞ്ഞ് ചികിത്സയിലുണ്ടെന്നും പ്രവേശിപ്പിച്ചിട്ട് രണ്ട് ദിവമായുള്ളെന്നും സൂചന ലഭിച്ചതോടെ പോലീസ് ആശുപത്രിയിൽ നിന്നും ഇയാളുടെ വിലാസം ശേഖരിക്കുകയും ആളുടെ വീട് കണ്ടെത്തുകയും ചെയ്തു.
പാലക്കാട് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാൾ ചികിത്സക്കായി വീടു വിട്ടിറങ്ങിയത്. നാക്ക് കടിച്ചെടുത്ത കാര്യം വീട്ടുകാർക്ക് അറിവില്ല. ഇതേ തുടർന്ന് പ്രതിയെ പോലീസ് കസ്റ്റിഡിയിലെടുത്തതായി സൂചനയുണ്ട്. പ്രതിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. മദ്യലഹരിയിൽ അബദ്ധം സംഭവിച്ചതാണെന്നാണ് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിൽ അറിയിച്ചതത്രേ. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha