ജീന്‍പോളിനും ജയിലോ: ദിലീപിനു പിന്നാലെ ലാലിന്റെ മകനും? അശ്ലീല സംഭാഷണവും ബോഡി ഡ്യൂപ്പും സത്യമെന്ന് പോലീസ്
ജീന്‍പോളിനെയും ലാലിനെയും കൈവിട്ട് സിനിമാക്കാര്‍. അന്വേഷണത്തില്‍ കാര്യങ്ങള്‍ ജീന്‍ പോള്‍ ലാലിന് എതിരാണെന്നാണ് വിവരം. ദിലീപിന് പിന്നാലെ ലാലിന്റെ മകനും അകത്തേക്കെന്ന് റിപ്പോര്‍ട്ട്. യുവ നടി നല്‍കിയ പരാതിയില്‍ ജീന്‍ പോളിനെ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തു വരുന്ന വിവരം.സംഭവത്തില്‍ സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതായാണ് വിവരം. അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും അഭിനയിച്ചതിന് പണം നല്‍കിയില്ലെന്നും ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് യുവ നടി നല്‍കിയിരിക്കുന്ന പരാതി.
നടിയുടെ പരാതി ശരിയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നടി നല്‍കിയ പരാതി സത്യമണെന്ന് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും സെറ്റിലുണ്ടായിരുന്ന ചിലരെയും ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി.
സെറ്റില്‍ പ്രശ്‌നങ്ങളുണ്ടായതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഹണി ബീ 2 ചിത്രത്തിന്റെ മേക്കപ്പ് മാനെ ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. മേക്കപ്പ് മാനും നടിക്ക് സെറ്റില്‍ പ്രശ്‌നമുണ്ടായിരുന്നതായി മൊഴി നല്‍കി. അതേസമയം നടിക്ക് ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് കൃത്യമായി തനിക്ക് അറിയില്ലെന്നും പ്രശ്‌നത്തെ തുടര്‍ന്ന് നടി ഷൂട്ടിങ് ഉപേക്ഷിച്ച് പോയെന്നും മേക്കപ്പ് മാന്‍ പറഞ്ഞു. മറ്റൊരു നടിയുടെ ശരീര ഭാഗങ്ങള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തിയതായി ഇയാള്‍ പറഞ്ഞു.
ഹണി ബീ 2 സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന് വിധത്തില്‍ മറ്റാരുടെയോ ശരീര ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി.
സംഭവത്തില്‍ ജീന്‍പോല്‍ ലാലിനെ അടക്കം ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha