പിസി ജോര്‍ജ്ജിനെതിരെ വ്യാപക പ്രതിഷേധം; പറഞ്ഞ് പറഞ്ഞ് പെട്ടു: പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ ആലോചന
പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുക്കും. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയായിരിക്കും കേസ് എടുക്കുക. ഒരു നിയമസഭാംഗത്തിനോ എന്തിന് ഒരു മനുഷ്യനോ ചേരാത്ത തരത്തിലാണ് ജോര്‍ജ് സംസാരിച്ചത്. പീഡനത്തിന് ഇരയായ സിനിമാ താരം ഏത് ആശുപത്രിയിലാണ് കാണിച്ചതെന്ന് വരെ ജോര്‍ജ് ചോദിച്ചു. ജോര്‍ജിനെതിരെ ആനി രാജ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.
മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള ശ്രമമാണ് പ്രസ്താവനക്ക് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം നടത്തിയ ജല്പനങ്ങള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ്. അത്തരമൊരു പെരുമാറ്റം തീരെ മോശമാണെന്ന് പൊതുജനങ്ങള്‍ പറയുന്നു. ജോര്‍ജിനെതിരെ പരാതി വരുമ്പോള്‍ നോക്കാം എന്ന നിലപാടാണ് ആദ്യം പോലീസ് സ്വീകരിച്ചത്. എന്നാല്‍ സെന്‍കുമാറിനെതിരെ ചാര്‍ജ് ചെയ്ത കേസ് കണക്കിലെടുക്കുമ്പോള്‍ ജോര്‍ജിനെ ഒഴിവാക്കാനാവാത്ത സ്ഥിതിവിശേഷം ഉണ്ടാകും.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും ഡിജിപിയും ആശയ വിനിമയം നടത്തിയതായി അറിയുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതിനിടെ അക്രമത്തിന് ഇരയായ നടിയെ സഹായിച്ചുകൊണ്ടിരിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന ജോര്‍ജിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ്.
ദിലീപിനെ സര്‍വാത്മനാ രക്ഷിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പി.സി.ജോര്‍ജിന് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതായത് ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ബന്ധങ്ങളുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനൊപ്പം ദിലീപും ജോര്‍ജിന്റെ മകനും തമ്മിലുള്ള അടുപ്പും അന്വേഷിക്കുന്നുണ്ട്. സംഗതി പി.സി. ജോര്‍ജിന്റെ ബഡായിയാണെങ്കിലും അദ്ദേഹം കുരുങ്ങുന്നതിനുള്ള വഴിയൊരുങ്ങുകയാണ്
https://www.facebook.com/Malayalivartha