മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് നാണക്കേട്: ഉമ്മന്‍ചാണ്ടി
ക്രമസമാധാന പ്രശ്‌നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണം. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ് ഇപ്പോള്‍ സംസ്ഥാനത്തെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത് പരാമര്‍ശം' ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഓരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ഇന്നലത്തെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നുഉമ്മന്‍ ചാണ്ടി പറഞ്ഞു
https://www.facebook.com/Malayalivartha