ബാര്‍ കോഴക്കേസില്‍ ബിജു രമേശ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം
ബാര്‍ കോഴക്കേസില്‍ ബിജു രമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയുടെ ഫലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ മുന്‍ ധനകാര്യമന്ത്രി കെ.എം മാണി ഉള്‍പ്പെട്ട കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ഇതോടെ ബാര്‍കോഴ കേസ് അന്വേഷണം പ്രതിസന്ധിയിലായി.
അതേ സമയം സംഭാഷണം റെക്കാര്‍ഡ് ചെയ്ത ഫോണ്‍ പൂര്‍ണമായും പരിശോധിക്കാതെ സി.ഡി മാത്രമായിട്ടാണ് പരിശോധിച്ചതെന്ന് ബിജു രമേശ് പ്രതികരിച്ചു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നെന്നും ബിജു രമേശ് ആരോപിച്ചു.
പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണു ബാര്‍കോഴക്കേസില്‍ ശബ്ദപരിശോധനയെ ആശ്രയിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയില്‍ കോഴക്കാര്യം പരാമര്‍ശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha