ദളിത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; കൈരളി ചാനല്‍ ക്യാമറാമാനെതിരെ കേസ്
ദളിത് യുവതിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൈരളി ചാനല്‍ ക്യമാറമാനെതിരെ കേസ്. കൈരളി കൊച്ചി യൂണിറ്റിലെ ക്യാമറാമാനായ നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് കേസ്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ മതിലകം പൊലീസ് കേസെടുത്തു.
നാല് വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. 2011ല്‍ നിലമ്പൂരില്‍ വെച്ച് സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് യുവതി അഭിലാഷിനെ പരിചയപ്പെട്ടത്. പിന്നീട് 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ച് പല തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കി. ഇയാള്‍ യുവതിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha