ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; കാരണം വ്യക്തമാകാതെ നാട്ടുകാരും ബന്ധുക്കളും
തോപ്പുപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഷെഫീഖാണ് ആത്മഹത്യ ചെയ്തത്. ഭാര്യ നസിയയും കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. 21 വയസുള്ള മൂത്ത മകന് മാത്രമാണ് ബോധമുള്ളത്. ഭാര്യയെ വെട്ടിയ ശേഷമാണ് മക്കളെ മൂന്ന് പേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് കുട്ടി, പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
18ഉം 12ഉം വയസുള്ള ഇളയ കുട്ടികളെ വെട്ടിയ ശേഷമായിരുന്നു മുത്ത മകനെ ആക്രമിച്ചത്. ഇവര്‍ക്ക് എന്തെങ്കിലും കുടുബപ്രശ്‌നം ഉള്ളതായി അറിയില്ലെന്ന് പരിസരവാസികളും പൊലീസും പറയുന്നത്. കുട്ടികളെ ആക്രമിച്ചപ്പോള്‍ ഇവര്‍ ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെയാണ് ഷെഫീഖ് നേരത്തെ തയ്യാറാക്കി വെച്ച തുണി ഉപയോഗിച്ച് തൂങ്ങി മരിച്ചത്.
https://www.facebook.com/Malayalivartha