കാവ്യയെ അറസ്റ്റ് ചെയ്യും; ദിലീപ് പുറത്തിറങ്ങില്ല; ഉന്നതര്‍ കുടുങ്ങും... നിര്‍ണായക ഘട്ടത്തില്‍ കശ്യപ് ഔട്ട്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉന്നതരിലേക്കെത്തുന്ന നിര്‍ണായക ഘട്ടത്തില്‍ ഏറെ പ്രശംസ ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി പിന്‍വലിച്ചു. നടിയെ ആക്രമിച്ച കേസില്‍ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന ഐ.ജി ദിനേന്ദ്രകശ്യപിനെ മാറ്റിയത്. ദിലീപിനെ അറസ്റ്റ് ചെയ്തതും കാവ്യാമാധവനിലേക്കും ഗായിക റിമിടോമിയിലേക്കും രണ്ട് എം.എല്‍.എമാരിലേക്കും അന്വേഷണം എത്തിച്ചത് കശ്യപായിരുന്നു. നാലുദിക്കില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന ദിനേന്ദ്രകശ്യപ്, പഴുതടച്ച് തെളിവുകള്‍ ശേഖരിച്ച് വമ്പന്മാരെ പിടികൂടാനൊരുങ്ങുന്നതിനിടെയാണ് പൊലീസ് ആസ്ഥാനത്തെ ഐ.ജിയായി മാറ്റപ്പെട്ടത്.
പൊലീസിലെ നേരേ വാ, നേരേ പോനയക്കാരനാണ് കശ്യപ്. കൃത്യതയുള്ള കാര്യങ്ങളേ പറയൂ, ചെയ്യൂ. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന്റെ നിസഹായത തുറന്നുപറഞ്ഞതിന്, നേരത്തേ സി.പി.എമ്മിന്റെ നോട്ടപ്പുള്ളിയാണ് കശ്യപ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ പൊലീസിന് പരിമിതികളുണ്ട്. പൊലീസ് വിചാരിച്ചാല്‍ മാത്രം കണ്ണൂരിലെ അക്രമങ്ങള്‍ നിയന്ത്രിക്കാനാവില്ല എന്ന് തുറന്നുപറഞ്ഞ് 48മണിക്കൂര്‍ കഴിയും മുന്‍പ് കശ്യപിന് കണ്ണൂര്‍ ഐ.ജി കസേര നഷ്ടമായിരുന്നു.
ശിക്ഷപോലെ ക്രൈംബ്രാഞ്ചില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നടിക്കേസ് തെളിയിച്ച് കശ്യപ് താരമായി. ഇപ്പോള്‍ ക്രൈംബ്രാഞ്ചില്‍ നിന്നുതന്നെ കശ്യപിനെ തെറിപ്പിച്ചു. എ.ഡി.ജി.പിയുടെ നിലപാടുകളെ വകവയ്ക്കാതെ അന്വേഷണത്തിലും തെളിവു ശേഖരണത്തിലും കശ്യപ് ഉറച്ചുനിന്നിരുന്നു. തെളിവുശേഖരണത്തിന് മുന്‍തൂക്കം നല്‍കി ഒമ്പതുവര്‍ഷം സി.ബി.ഐയിലായിരുന്ന കശ്യപ് മുന്നേറിയതോടെ നടി ആക്രമണക്കേസ് ഒതുക്കാന്‍ കഴിയുന്ന തലത്തില്‍ നിന്ന് പിടിവിട്ടുപോയി.
ഇതിനുപുറമേ ഐ.പി.എസ് അസോസിയേഷനില്‍ കലാപക്കൊടി ഉയര്‍ത്താന്‍ ടോമിന്‍ തച്ചങ്കരിക്കൊപ്പം നിന്ന യുവ എസ്.പിമാരെ ഒന്നാകെ മാറ്റിയിട്ടുണ്ട്. തച്ചങ്കരിയുടെ ശുപാര്‍ശയില്‍ പൊലീസ് ആസ്ഥാനത്തടക്കം നിയമിച്ചവരെയാണ് മാറ്റിയത്. അസോസിയേഷന്‍ യോഗം വിളിച്ച് സെക്രട്ടറിയായ ഐ.ജി മനോജ് എബ്രഹാമിനെ മാറ്റിയില്ലെങ്കില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സംഘടന രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുമെന്ന് ഭീഷണിക്കത്ത് നല്‍കിയവരാണ് തെറിച്ചത്. എസ്.പിമാരായ ജെ.ജയനാഥ്, രാജ്പാല്‍ മീണ, രാഹുല്‍ ആര്‍.നായര്‍, നിശാന്തിനി, പ്രതീഷ് കുമാര്‍, കാര്‍ത്തിക്, ഹരിശങ്കര്‍, ഡോ.അരുള്‍ ആര്‍.ബി കൃഷ്ണ എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. ഇതില്‍ രാഹുലിനെ തൃശൂരിലും അരുള്‍ ആര്‍.ബി കൃഷ്ണയെ വയനാട്ടിലേക്കും കാര്‍ത്തികിനെ വിജിലന്‍സിലേക്കും മാറ്റി.
ജയനാഥിനെ പൊലീസ് ആസ്ഥാനത്തുനിന്ന് ഐ.എസ്.ഐ.ടിയിലേക്കും രാജ്പാല്‍മീണയെ െ്രെകംബ്രാഞ്ചിലേക്കും മാറ്റി. പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി.പ്രകാശാണ് തിരുവനന്തപുരം കമ്മിഷണര്‍. ഇവിടെനിന്ന് മാറ്റിയ ജി. സ്പര്‍ജ്ജന്‍ കുമാറിന് പുതിയ നിയമനം നല്‍കിയില്ല. വിജിലന്‍സില്‍ നിന്ന് ബി.അശോകനെ കൊല്ലം റൂറല്‍ എസ്.പിയാക്കി, മാറ്റപ്പെട്ട അജീതാബീഗത്തിന് പകരം നിയമനമായില്ല. ആലപ്പുഴ എസ്.പിയായി എസ്.സുരേന്ദ്രനെ നിയമിച്ചു. അവിടെ നിന്ന് മുഹമ്മദ് റഫീഖിനെ വിജിലന്‍സിലേക്ക് മാറ്റി. റെയില്‍വേ പൊലീസില്‍ നിന്ന് മാറ്റിയ കെ.കെ.ജയമോഹനെ ഇന്റേണല്‍ സെക്യൂരിറ്റിയിലും തോസണ്‍ ജോസിനെ ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റായും നിയമിച്ചു. ഗോപാല്‍കൃഷ്ണനെയും എന്‍.വിജയകുമാറിനെയും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിമാരാക്കി. ജെ.ഹിമേന്ദ്രനാഥിനെ പൊലീസ് ആസ്ഥാനത്തെ എസ്.പിയാക്കി. സേതുരാമനാണ് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍.
ടോമിന്‍തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും എ.ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവിയായും ആനന്ദകൃഷ്ണനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായും നിയമിച്ചു. അനില്‍കാന്താണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി വിജിലന്‍സ് മേധാവിയാക്കി. എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറിനെ ആഭ്യന്തര സുരക്ഷാവിഭാഗം മേധാവിയാക്കി. ബല്‍റാംകുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്തുനിന്ന് മാറ്റി െ്രെകംബ്രാഞ്ച് ഐ.ജിയാക്കി.
https://www.facebook.com/Malayalivartha