കെഎസ്ആര്‍ടിസിയില്‍ ഭരണാനുകൂല സംഘടനയുടെ പണിമുടക്ക് തുടങ്ങി
ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഭരണാനുകൂല വിഭാഗമായ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ് (എഐടിയുസി) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘവും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്.
ശമ്പളം മുടങ്ങാതെ നല്‍കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, ഡ്യൂട്ടി പരിഷ്‌കരണം പുനഃപരിശോധിക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ തുടരും.
എന്നാല്‍, സി.ഐ.ടി.യു സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ. (സി.ഐ.ടി.യു), കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് എന്നിവ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha