അപ്പുണ്ണിയും ദിലീപും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസിന് സംശയം; പുതിയ വെളിപ്പെടുത്തലുകൾ നടത്താൻ അപ്പുണ്ണിയും...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിനകത്ത് കഴിയുമ്പോൾ നിർണായക നീക്കങ്ങളുമായി അപ്പുണ്ണി. കഴിഞ്ഞ ദിവസം ദിലീപിനെ പ്രതി സ്ഥാനത്ത് നിർത്തുന്ന മൊഴിയാണ് അപ്പുണ്ണി നൽകിയത്. ഇത് ദിലീപിന് പുറത്തേയ്ക്കുള്ള വഴി അടയ്ക്കുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അതിനിടെയാണ് അപ്പുണ്ണി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി നൽകാൻ തയ്യാറെടുക്കുന്നത്.
സിനിമാ മേഖലയിലെ പല ഉന്നതർക്കും ഈ കേസിൽ പങ്കുണ്ടെന്ന് പൾസർ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു, ഇതെല്ലം അറിയാമായിരുന്ന അപ്പുണ്ണി കോടതിക്ക് മുമ്പിൽ ഇത് തുറന്നു പറഞ്ഞാൽ പല വമ്പന്മാരെയും ചോദ്യം ചെയ്യണ്ട അവസ്ഥയിലെത്തിക്കും. അതേ സമയം ഗൂഢാലോചനയില്‍ ദിലീപിനൊപ്പം അപ്പുണ്ണിക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അപ്പുണ്ണിയില്‍ നിന്നും ശേഖരിച്ച് വിവരങ്ങള്‍ ഒത്തു നോക്കാനായിരുന്നു ഇന്നലെ വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്തത്.
അപ്പുണ്ണിക്കെതിരായ തെളിവുകളും ദിലീപ് ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന തെളിവുകളും പൊലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ദിലീപിന്റെ വിശ്വസ്തനായ അപ്പുണ്ണി മൊഴി മാറ്റിപ്പറയാതിരിക്കാന്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രഹസ്യമാഴി രേഖപ്പെടുത്താനാണ് ആലോചന. അപ്പുണ്ണിയെ മാപ്പു സാക്ഷിയാക്കുന്ന കാര്യത്തില്‍ പൊലീസിന് ആശയക്കുഴപ്പം ഉണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല.
ഗൂഢാലോചന തെളിയിക്കുന്ന ചില കണ്ണികള്‍ കൂട്ടിയോജിപ്പിക്കുന്ന തെളിവുകളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചു വരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലാകും എന്നാണ് സൂചന.പള്‍സര്‍സുനിയെ അറിയാമെന്നും ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടോ എന്ന കാര്യം അറിയില്ലെന്നുമാണ് അപ്പുണ്ണിയുടെ മൊഴി. ഇക്കാര്യത്തില്‍ പൊലീസിന് വ്യക്തമായ വിവരം കിട്ടിയതിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിട്ടുള്ളത്. ഇത് അപ്പുണ്ണിക്ക് വിനയാകാനാണ് സാധ്യത. പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് ദിലീപിനെ കുരുക്കിയത്.
https://www.facebook.com/Malayalivartha