വനിത കൂട്ടായ്മയുടെ ആക്രമണത്തിന് ശേഷം പി.സി ജോര്‍ജ് ലക്ഷ്യമിടുന്നത്...
ദിലീപിന്റെ മാത്രമല്ല അനധികൃതമായി സ്വത്തുണ്ടെങ്കില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, തുടങ്ങി എല്ലാ നടീ നടന്‍മാരുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അല്ലാതെ ദീലീപിനോട് മാത്രം കുശുമ്പ് കുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങി തിരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷിച്ച് എല്ലാവരുടെയും സ്വത്തുകള്‍ കണ്ടുകെട്ടണമെന്നും അതിന് പകരം ഒരുവനെ ലക്ഷ്യം വച്ച് കൊല്ലാന്‍ നടക്കുന്ന നടപടിയോട് തനിക്ക് അംഗീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയ്‌ക്കെതിരെയും പി.സി വിശദീകരണം നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ നടിയുടെ മാന്യതയല്ലെന്നും പി.സി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഡല്‍ഹിയിലെ നിര്‍ഭയ എന്ന സഹോദരിയെ ആറ് ഏഴ് നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് സമാനമാണെന്നാണ് ഈ കേസും എന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. ഈ അവസരത്തിലാണ് നിര്‍ഭയെ പോലെ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി രണ്ടാം ദിവസം എങ്ങനെ ജോലി ചെയ്യുമെന്ന് താന്‍ ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് ആദ്യം എന്റെ അഭിപ്രായം ആ നടനെ വെറുതെ വിടാന്‍ പാടില്ല എന്ന് തന്നെയായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എന്ന് മാത്രമല്ല അയാളെ പോലെ ഒരു സിനിമാ നടന്‍ ഇത്തരം വൃത്തികേട് കാണിച്ചാല്‍ അവനെ വഴിയെ വിടരുതെന്ന് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ദീലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പൊലീസിന് ഒന്നെങ്കിലും ജനങ്ങളെ മുന്നില്‍ ബോധ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതാണ് എന്റെ പ്രശ്‌നം. ഇതിനാലാണ് കേസില്‍ ഞാന്‍ ഇടപ്പെട്ടത് എന്ന് പി.സി വ്യക്തമാക്കി. പൊലീസിന്റെ കുറ്റം പുറത്ത് പറയുമ്പോള്‍ ദിലീപിന്റെ ആളാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha