ലോട്ടറി വില്‍പന നിയമാനുസൃതം, തടയുന്നത് അന്യായം'; കേരള സര്‍ക്കാര്‍ നടപടിക്കെതിരെ മിസോറാം സര്‍ക്കാരിന്റെ പത്രപരസ്യം
'എല്ലാം നിയമാനുസൃതമെന്ന് മിസോറാം സര്‍ക്കാര്‍. ലോട്ടറിവില്‍പനക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ മിസോറാം സര്‍ക്കാര്‍. ലോട്ടറി വില്‍പന നിയമനാസൃതമാണെന്നും കേരള സര്‍ക്കാര്‍ നടപടി അന്യായമാണെന്നും ചൂണ്ടിക്കാട്ടി മിസോറാം സര്‍ക്കാര്‍ പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി. മിസോറാം ലോട്ടറി ഡയറക്ടര്‍ വന്‍ലാല്‍ സോമയുടെ പേരിലാണ് കത്തിന്റെ രൂപത്തിലുള്ള പരസ്യം.
ജൂലൈ 29ന് പാലക്കാട് നിന്നും ടിക്കറ്റ് പിടിച്ചെടുത്തത് അനാവശ്യനടപടിയാണെന്നാണ് മിസോറാമിന്റെ വാദം. ലോട്ടറി വില്‍പനയെക്കുറിച്ച് ജൂലൈ 21ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതാണ് . 1998ലെ ലോട്ടറീസ് റെഗുലേഷന്‍ ആക്റ്റ് പ്രകാരമാണ് ലോട്ടറി വില്‍പന. പശ്ചിമബംഗാള്‍, പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ തടസ്സങ്ങളില്ലാതെ ലോട്ടറി വില്‍ക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
മിസോറാം ലോട്ടറിയുടെ മൊത്തവിതരണക്കാരായ ടീസ്റ്റ ഡ്രിസ്റ്റിബ്യൂട്ടേഴ്‌സിന്റെ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സ്വദേശിയായ മേത്തയാണ് സ്ഥാപനത്തിന്റെ ഉടമ. 5.67 കോടിയുടെ ലോട്ടറിയും പിടിച്ചെടുത്തു. എന്നാല്‍ സംസ്ഥാനത്ത് ഇവയുടെ വില്പന നിരോധിച്ചിരുന്നു. ഇതാണ് മിസോറാം സര്‍ക്കാരിനെ ചൊടിപ്പിച്ചത്.
എന്നാല്‍ ഇത് മാര്‍ട്ടിന്റെ തട്ടിപ്പെന്നാണ് മറുപക്ഷം പറയുന്നത്. സംസ്ഥാനങ്ങളുടെ പേര് ഉപയോഗിച്ചാണ് മാര്‍ട്ടിന്‍ ലോട്ടറി തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പേരിലാണ് മാര്‍ട്ടിന്‍ അവതരിച്ചത്. അന്ന് ലോട്ടറി ഡയറക്ടറായിരുന്ന ഐ എ എസുകാരനും സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍മാരും മാര്‍ട്ടിനെ സഹായിക്കാന്‍ കഴിയും വിധമൊക്കെ ശ്രമിച്ചെങ്കിരുന്നു. രജിസ്റ്റര്‍ ചെയ്ത സി ബി ഐ കേസുകളില്‍ രണ്ടെണ്ണത്തില്‍ മാര്‍ട്ടിന്‍ പ്രതിയാണ്.
കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ ഭാഗ്യക്കുറിയുടെ വിതരണം ഏജന്റുമാരെ ഏല്‍പ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഭൂരിഭാഗം സംസ്ഥാനങ്ങളിലും മാര്‍ട്ടിനാണ് പ്രധാന ഏജന്റ്.
സര്‍ക്കാരില്‍ മാര്‍ട്ടിനെ സഹായിക്കാന്‍ നൂറു കണക്കിനാളുകള്‍ ഉണ്ട്. മുമ്പ് ധന മന്ത്രിയായിരുന്നപ്പോഴും ഐസക്കിന് മാര്‍ട്ടിനെ തൊടാനായില്ല. ഇത്തവണയും അത് ആവര്‍ത്തിക്കുക തന്നെ ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ഫണ്ടറാണ് മാര്‍ട്ടിന്‍. വിഡി സതീശന്‍ ഒഴികെയുള്ള ഒരു കോണ്‍ഗ്രസുകാരും മാര്‍ട്ടിനെതിരെ രംഗത്ത് വരാന്‍ സാധ്യതയില്ല.
മാര്‍ട്ടിന് പിന്തുണ നല്‍കി പാര്‍ട്ടിപത്രം എല്ലാവരെയും ഞെട്ടിച്ചു
കഴിഞ്ഞ 29 ന് മിസോറാം ലോട്ടറിയുടെ പരസ്യം ദേശാഭിമാനിയിലും. മിസോറാം ലോട്ടറി നിയമവിരുദ്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെടുമ്പോഴാണ്, സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ ലോട്ടറി സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് ഏഴുമുതല്‍ നറുക്കെടുപ്പ് തുടങ്ങുമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ് മിസോറാം ലോട്ടറിയെ സംസ്ഥാനത്തു നിന്നും കെട്ടുകെട്ടിച്ചത്. ഇപ്പോള്‍ ജിഎസ്ടി നിയമത്തിന്റെ മറവില്‍ മിസോറാം ലോട്ടറി വീണ്ടും സംസ്ഥാനത്ത് രംഗപ്രവേശനത്തിന് തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ തന്നെ മുഖപത്രത്തില്‍ മിസോറാം ലോട്ടറിയുടെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ വി എസ് വീണ്ടും ലോട്ടറിക്കെതിരെ ശക്തമായി ഇന്നും രംഗത്തുണ്ട്.
https://www.facebook.com/Malayalivartha