താലികെട്ടിന് ശേഷം വധു കാമുകനൊപ്പം പോയ സംഭവം; ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വരന്‍ ലക്ഷ്യമിട്ടത് വധുവിന്റെ കുടംബത്തെ: പരാതിയുമായി മായയുടെ പിതാവ്! സോഷ്യല്‍ മീഡിയ വഴി ചിത്രം പ്രചരിപ്പിച്ചവര്‍ കുടുങ്ങും
താലികെട്ടിന് ശേഷം വധു കാമുകനൊപ്പം പോയ സംഭവത്തില്‍ ആദ്യം മിക്കവരും വരനെ അനുകൂലിച്ചെങ്കിലും ഇപ്പോള്‍ വരനെതിരെ പരാതിയുമായി വധുവിന്റെ പിതാവ്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച് തേപ്പുകാരിയെന്ന മുദ്ര കുത്തിയപ്പോള്‍ ഷിജില്‍ കാരണം ഒറ്റ ദിവസം കൊണ്ട് തന്നെ തകര്‍ന്നടിഞ്ഞ ഒരു കുടുംബമുണ്ട് കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി മാമ്പുളളിയില്‍. അവിടെ നിറകണ്ണുകളോടെ ആളുകളുടെ കളിയാക്കലിനും പരിഹാസത്തിനും കഥാപാത്രമായി മാറേണ്ടി വന്ന ഹരിദാസ് എന്ന ഒരു പാവം അച്ഛനുണ്ട്.
കല്യാണ മണ്ഡപത്തില്‍ നിന്ന് വധു കാമുകനൊപ്പം ഇറങ്ങി പോയ സംഭവത്തില്‍ 8ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചിട്ടും തന്റെ കുടുംബത്തെയും മകളെയും അപകീര്‍ത്തിപ്പെടുത്താന്‍ വരന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചെന്നു കാട്ടി മായയുടെ പിതാവ് ഹരിദാസ് പോലീസില്‍ പരാതി നല്‍കി. വധുവിനോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കേണ്ട വിവാഹ റിസപ്ഷന്‍ വീട്ടുകാരോടും ബന്ധുക്കളോടുമൊപ്പം ആഘോഷിച്ച് മായ എന്ന ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ ഒരു ചെറിയ സെലബ്രേഷന്‍ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഷിജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നിമിഷ നേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി. നവമാധ്യമങ്ങള്‍ ഷിജിലിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ എല്ലാവര്‍ക്കും മുമ്പിൽ പരിഹാസപാത്രമായി ആത്മഹത്യയുടെ വക്കിലായിരുന്നു ഈ കുടുംബം. എല്ലാം പറഞ്ഞ് ഒത്ത് തീര്‍പ്പാക്കിയിട്ടും ഷിജില്‍ പ്രതികാരം ചെയ്തത് മായയുടെ ചിത്രം ഉള്‍പ്പെടെ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു. ഇത് മായയെയും കുടുംബത്തെയും മനഃപൂർവം അപമാനിക്കാനും മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേക്ക് തളളിവിടാനുമാണ് ഷിജില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഹരിദാസിന്റെ പരാതി. വിഷയത്തില്‍ മായയുടെ ചിത്രം അപകീര്‍ത്തിപരമായ രീതിയില്‍ സോഷ്യല്‍മീഡിയവഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസേടുക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം മുഴുവന്‍ മാധ്യമങ്ങളും ആഘോഷിച്ച വാര്‍ത്തയായിരുന്നു ഗുരുവായൂരില്‍ കല്യാണ മണ്ഡപത്തില്‍ നിന്ന് വധു കാമുകനൊപ്പം ഇറങ്ങിപ്പോയ സംഭവം. താലികെട്ട് കഴിഞ്ഞ ശേഷം കാമുകനെ കണ്ടപ്പോള്‍ താലിമാലയൂരി വരനെയേല്‍പ്പിച്ച് വധു കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി ഷിജിലും മുല്ലശ്ശേരി മാമ്പുള്ളി ഹരിദാസിന്റെ മകള്‍ മായയും തമ്മിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ കാമുകന്‍ സ്ഥലത്തെത്തി. ഉടനെ താലിമാലയും വിവാഹ സാരിയും തിരിച്ചേല്‍പ്പിച്ച് വധു സ്ഥലം വിടുകയായിരുന്നു.
ഇതോടെ ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പരസ്പരമുള്ള വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ 8 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. പ്രശ്‌നം പോലീസിന്റെ മദ്ധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായിട്ടും ഷിജിന്‍ പ്രതികാരം തീര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ മായയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്ത രീതിയിലുളള പോസ്റ്റിട്ടും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുമായിരുന്നു.
https://www.facebook.com/Malayalivartha