ദിലീപിന് ജയിലില്‍ വിഐപി പരിഗണനയെന്ന ആരോപണം...ആലുവ ജയിലില്‍ എഡിജിപിയുടെ മിന്നല്‍ സന്ദര്‍ശനം
ആലുവ സബ് ജയിലില്‍ എഡിജിപിയുടെ മിന്നല്‍ പരിശോധന. ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വി ഐ പി പരിഗണന നല്‍കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ മിന്നല്‍ പരിശോധന. ജയിലില്‍ എത്തിയ എഡിജിപിയെ കണ്ട് സൂപ്രണ്ടും വാര്‍ഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള് എന്തെങ്കിലും ഉണ്ടോ എന്നും ജയില് മേധാവി തിരക്കി. നടന്‍ ദിലീപ് കിടക്കുന്ന സെല്ലില്‍ എത്തുമ്പോള്‍ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായരുന്നു താരം.
ജയില്‍ മേധാവിയെ കണ്ട് സഹ തടവുകാര്‍ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല. ഒടുവില്‍ സെല്ല് തുറന്ന് ജയില് മേധാവി അകത്തു കയറി. ഒപ്പം ജയില്‍ സൂപ്രണ്ടും വാര്‍ഡന്മാരും അനുഗമിച്ചു. എഡിജിപിയെ കണ്ട് ചാടി എണീക്കാന്‍ ദിലീപ് ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ചെവിയില്‍ ഫഌയിഡ് കുറഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട് ഏണീറ്റിരിക്കാന്‍ പോലും കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല ദിലീപ്. സഹതടവുകാരും വാര്‍ഡന്മാരും ചേര്‍ന്ന് താരത്തെ പിടിച്ചെണീപ്പിച്ചു. ഈ സമയം താന്‍ നിരപാരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു.
ദിലീപിന്റെ വൈകാരികമായ വിങ്ങല്‍ തുടര്‍ന്നതിനാല് അധിക സമയം ജയില്‍ മേധാവി അവിടെ തുടര്‍ന്നില്ല, സെല്ലില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് സഹ തടവുകാരോടും ദിലീപിന് വി ഐ പി പരിഗണം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചു ആര്‍ക്കും അങ്ങനെയൊരു പരാതി ഉണ്ടായിരുന്നില്ല. മറ്റെന്തെങ്ങിലും പരാതി ഉണ്ടോ എന്നും ജയില് മേധാവി അന്വേഷിച്ചു. ആര്‍ക്കും പരാതി ഉണ്ടായില്ല, ദിലീപിനെ ജയില്‍ ഡോക്ടറെ വിളിച്ച് പരിശോധിപ്പിക്കാനും ജയില്‍ എ ഡി ജി പി , സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. ജയിലിലെ നിരീക്ഷണ ക്യാമറകള്‍ മുഴുവനും എഡിജിപി പരിശോധിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ദിലീപിന് വി.ഐ.പി പരിഗണനയെന്ന് വ്യ്കതമാക്കുന്ന വാര്ത്തകള്‍ പുറത്തുവന്നത്.
വഞ്ചനാകേസില്‍ റിമാന്‍ഡിലുള്ള തമിഴ്‌നാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിന് സഹായിയാക്കി നല്‍കിയെന്നായിരുന്നു ആരോപണം. സെല്ലിലെ തടവുകാരെയെല്ലാം ഒരുമിച്ചാണ് സാധാരണ കുളിക്കുന്നതിനായി പുറത്തിറക്കുന്നത്. എന്നാല്‍ ദിലീപിനെ തനിച്ചാണ് കുളിക്കാന്‍ പുറത്തിറക്കുന്നതെന്നും വാര്‍ത്തയില്‍ ഉണ്ടായരുന്നു. ദിലീപിന്റെ വസ്ത്രങ്ങള്‍ അലക്കുന്നതും ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകുന്നതും സഹതടവുകാരനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha