പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അറസ്റ്റ് ചെയ്തു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പോലീസ് ആവശ്യപ്പെട്ട പ്രകാരം വൈകിട്ട് നാല് മണിയോടെ ആലുവ പോലീസ് ക്ലബിലെത്തിയ ഇയാളെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് രാജു ജോസഫിനെ ജാമ്യത്തില്‍ വിട്ടു.
ആലുവ പോലീസ് ക്ലബിലേക്ക് മറ്റൊരു അഭിഭാഷകനൊപ്പമാണ് രാജു ജോസഫ് എത്തിയത്. ഈ കാര്‍ രാജു പോലീസ് ക്ലബിന് അകത്ത് പ്രവേശിച്ച് അല്പസമയത്തിനുള്ളില് തന്നെ രാജുവിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കാന്‍ കൊണ്ടു പോയത് ഈ കാറിലാണെന്നാണ് പോലീസിന്റെ കണ്ടെത്തില്‍.
പള്‍സര്‍ സുനി നല്കിയ മെമ്മറി കാര്‍ഡും ഫോണും തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും ഇയാള്‍ ഇത് നശിപ്പിക്കുകയായിരുന്നു എന്നും അഡ്വ.പ്രതീഷ് ചാക്കോ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോ ഒളിവില്‍ പോയതിനെ തുടര്‍ന്ന് ആദ്യം ഒരു തവണ രാജു ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
അന്ന് ഒളിവില്‍ പോയ പ്രതീഷ് ചാക്കോ പിന്നീട് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അന്വേഷണസംഘത്തിന് മുന്പില് ഹാജരായി ചോദ്യം ചെയ്യല്ലില്‍ ഇയാള്‍ നല്കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് രാജു ജോസഫിനെ പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
https://www.facebook.com/Malayalivartha