ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണ അനുമതികള്‍ ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി നഗരസഭയില്‍ ഇന്നു പ്രത്യേക കൗണ്‍സില്‍
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണ അനുമതികള്‍ ചര്‍ച്ച ചെയ്യാന്‍ ചാലക്കുടി നഗരസഭയില്‍ ഇന്നു പ്രത്യേക കൗണ്‍സില്‍. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെ സിനിമാ തിയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്നാണു ആരോപണം. ഡി സിനിമാസിനു നിര്‍മാണാനുമതി കൊടുത്തതിനെച്ചൊല്ലി ചാലക്കുടി നഗരസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ തമ്മിലടി രൂക്ഷമാണ്.
ചട്ടലംഘനങ്ങളുടെ ഉത്തരവാദിത്തം പരസ്പരം തലയില്‍ കെട്ടിവയ്ക്കാനാണ് ഇരുപക്ഷത്തിന്റേയും ശ്രമം. ഇടതുമുന്നണിയാണു നഗരസഭ ഭരിക്കുന്നത്. യുഡിഎഫാണ് പ്രതിപക്ഷം. അനുമതി നല്‍കിയതു യുഡിഎഫിന്റെ കാലത്താണെന്നു ഭരണപക്ഷം പറയുന്നു. ചട്ടലംഘനമുണ്ടെങ്കില്‍ തിയറ്റര്‍ എന്തുകൊണ്ടു നഗരസഭ പൂട്ടിക്കുന്നില്ലെന്നാണു യുഡിഎഫ് ചോദിക്കുന്നത്. സ്‌പെഷല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടതു തങ്ങളാണെന്നും ഇരുകൂട്ടരും വാദിക്കുന്നുണ്ട്.
ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്നു രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. അതേസമയം, ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കഴിഞ്ഞദിവസം കണ്ടെത്തി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നാണ് സ്ഥിരീകരണം.
പല തവണ രജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha