കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയത്തിനൊപ്പം സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ആശങ്കയും; സെല്ലിനുള്ളിൽ പൊട്ടിക്കരഞ്ഞ് ജനപ്രിയ നായകൻ
താരത്തിന്റെ ജാഡയൊന്നുമില്ലാതായതോടെ സഹതടവുകാര്‍ക്കും ജനപ്രിയനായകന്‍ പ്രിയങ്കരനായിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കൂവി വിളിച്ചും പരിഹസിച്ചും എതിരേറ്റിരുന്ന സഹതടവുകാര്‍ക്ക് ദിലീപിനോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ദിലീപിന് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി സഹകരിച്ചും പേപ്പറുകൊണ്ട് വീശി നല്കാനും സെല്ലില്‍ ഒപ്പമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാതെ നിരാശനായിരിക്കുന്ന ജനപ്രിയ നായകനെ ആശ്വസിപ്പിക്കുന്നത് കഞ്ചാവ് കടത്തുകേസില്‍ പ്രതിയായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ്.
ആരുടെയും സമ്മര്‍ദമില്ലാതെയാണ് ഇവര്‍ ദിലീപിനെ പരിചരിക്കുന്നതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. തുടക്കത്തില്‍ മറ്റുള്ളവരോട് കാര്യമായി ഇടപഴകാതിരുന്ന താരം ഇപ്പോള്‍ ഇവരോട് സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പണ്ട് കലാഭവനില്‍ മിമിക്രി കളിച്ചുനടന്ന കാലത്തെക്കുറിച്ചും കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവയ്ക്കുന്നുണ്ട് ജനപ്രിയ നായകന്‍. അതേസമയം, ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നു. കൗണ്‍സിലിംഗ് രണ്ടരമണിക്കൂറോളം നീണ്ടുനിന്നിരുന്നു. ഭാര്യ കാവ്യ മാധാവനെ അറസ്റ്റ് ചെയ്യുമോ എന്ന ഭയമാണ് കൗണ്‍സിലിംഗില്‍ ഉടനീളം ദിലീപ് പങ്കുവച്ചത്.
ദിലീപിനെതിരായ വാര്‍ത്തകള്‍ പത്രങ്ങളും ചാനലുകളും വഴി ജയിലില്‍ എത്തുന്നുണ്ട്. ഇതെല്ലാം കേട്ട് ഏറെ മാനസിക സംഘര്‍ഷത്തിലാണ് എന്നതാണ് കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ പ്രധാന കാരണം. ദിലീപിന്റെ വിശ്വസ്ഥനും മാനേജരുമായിരുന്ന അപ്പുണ്ണി കഴിഞ്ഞ ദിവസം ദിലീപിനെതിരെ മൊഴി കൊടുത്തിരുന്നു. ജയിലില്‍ ആഴ്ചയിലൊരിക്കല്‍ എത്തുന്ന കന്യാസ്ത്രീയാണ് ആവശ്യമുള്ള തടവുകാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നത്. ഇവര്‍തന്നെയാണ് ദിലീപിനെ കൗണ്‍സില്‍ ചെയ്തത്. കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള ആശങ്കയുമാണ് ദിലീപിനെ മാനസികമായി തളര്‍ത്തുന്നത്.
ഹൈക്കോടതി ജാമ്യം നിഷേധിച്ചത് മുതല്‍ ദിലീപ് ആകെ തകര്‍ന്നിരുന്നു. പിന്നീട് കാവ്യയെ ചോദ്യം ചെയ്യുക കൂടി ചെയ്തതോടെ ദിലീപ് ആകെ തളര്‍ന്നു പോകുകയായിരുന്നു. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യയോടും ജയിലില്‍ കാണാന്‍ വരരുതെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്. കാണാനെത്തുന്നവരില്‍ പലരെയും കാണാന്‍ കൂട്ടാക്കാതെ ദിലീപ് മടക്കി അയക്കുകയാണ്. ദിലീപിന്റെ റിമാന്റ് കാലാവധി ഈ മാസം എട്ടിന് അവസാനിക്കാനിരിക്കുകയാണ്.
ദിലീപിന് ജയിലില്‍ വിഐപി പരിഗണനയെന്ന ആരോപണത്തെ തുടർന്ന് ആലുവ ജയിലില്‍ എഡിജിപി മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദിലീപ് കിടക്കുന്ന സെല്ലില്‍ എത്തുമ്പോള്‍ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായരുന്നു താരം. ജയില്‍ മേധാവിയെ കണ്ട് സഹ തടവുകാര്‍ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ല. ഒടുവില്‍ സെല്ല് തുറന്ന് ജയില് മേധാവി അകത്തു കയറി.
ഒപ്പം ജയില്‍ സൂപ്രണ്ടും വാര്‍ഡന്മാരും അനുഗമിച്ചു. എഡിജിപിയെ കണ്ട് ചാടി എണീക്കാന്‍ ദിലീപ് ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ചെവിയില്‍ ഫഌയിഡ് കുറഞ്ഞ് ബാലന്‍സ് നഷ്ടപ്പെട്ട് ഏണീറ്റിരിക്കാന്‍ പോലും കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല ദിലീപ്. സഹതടവുകാരും വാര്‍ഡന്മാരും ചേര്‍ന്ന് താരത്തെ പിടിച്ചെണീപ്പിച്ചു. ഈ സമയം താന്‍ നിരപാരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു.
ദിലീപിന്റെ വൈകാരികമായ വിങ്ങല്‍ തുടര്‍ന്നതിനാല് അധിക സമയം ജയില്‍ മേധാവി അവിടെ തുടര്‍ന്നില്ല, സെല്ലില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് സഹ തടവുകാരോടും ദിലീപിന് വി ഐ പി പരിഗണം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചു ആര്‍ക്കും അങ്ങനെയൊരു പരാതി ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha