കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് എഐടിയുസി
കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ഒരുകൂട്ടം ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. നിരവധി ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ചത്തെ പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്.
എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഡിപ്പോകളിലേക്കാണ് ജീവനക്കാരെ മാറ്റിയിരിക്കുന്നത്.
137 ഡ്രൈവര്‍മാര്‍, 129കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കരുനാഗപ്പിള്ളിയിലെ വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്. മാറ്റിയത് എഐടിയുസി, ബിഎംഎസ് യൂണിയന്‍ അംഗങ്ങളെയാണ്.
അതേസമയം, സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു. സമരത്തിന് മൂന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha