തീരസംരക്ഷണ സേനയ്ക്ക് ഇനി വിഴിഞ്ഞത്ത് വ്യോമത്താവളവും
തീരദേശ സംരക്ഷണ സേന തലസ്ഥാനത്ത് വ്യോമത്താവളം ആരംഭിക്കുന്നു. മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിഴിഞ്ഞം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോസ്റ്റ്ഗാര്‍ഡ് സ്‌റ്റേഷന്റെ കീഴിലായിരിക്കും എയര്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുക. തീരദേശ സുരക്ഷ ശക്തമാക്കുകയാണ് ലക്ഷ്യം.
ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ചെന്നൈ സെന്റ് തോമസ് മൗണ്ടിലും, കൊച്ചിയിലും മാത്രമാണ് കോസ്റ്റ് ഗാര്‍ഡിന്റെ എയര്‍ സ്‌റ്റേഷനുള്ളത്. തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും തൂത്തുക്കുടിയിലും എയര്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ സേനയ്ക്ക് പദ്ധതിയുണ്ട്. കേരളതീരത്തിന് കൂടുതല്‍ കടല്‍ സുരക്ഷ നല്‍കുന്നതിനും കടല്‍ക്കൊളളക്കാരെ നിയന്ത്രിക്കുന്നതിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ കൂടുതല്‍ സുരക്ഷയും ആവശ്യമായി വരും.
ഇതേ തുടര്‍ന്നാണ് തിരുവനന്തപുരത്ത് അടിയന്തരമായി തീരദേശ സേനയുടെ വ്യോമതാവളം തുടങ്ങുന്നതെന്ന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ വി.കെ.വര്‍ഗീസ് പറഞ്ഞു. ഏത് തരത്തിലുളള ആക്രമണങ്ങളായാലും അടിയന്തരമായി പരിഹരിക്കുന്നത് സേനക്ക് കപ്പലിന് പുറമെ വിമാനങ്ങളും ആവശ്യമാണ്. ഇതിനായി തൊട്ടടുത്ത് വിമാനങ്ങള്‍ വേണം. അതുകൊണ്ടാണ് വിമാനത്താവളത്തില്‍ പുതിയ എയര്‍സ്‌റ്റേഷന്‍ തുടങ്ങാന്‍ സേന തീരുമാനിച്ചതെന് കമാന്‍ഡിംഗ് ഓഫീസര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഇരട്ടഎന്‍ജിനുകള്‍ ഘടിപ്പിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും എത്തും.
മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ നമ്മുടെ സമുദ്രാതിര്‍ത്തി ലംഘിച്ച് കടന്നു പോകുന്നത് നീരിക്ഷിക്കുക രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്നവയാണെങ്കില്‍ പൊടുന്നനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുക വിമാനത്താവളത്തിലെ പഴയ ആഭ്യന്തര ടെര്‍മിനലിലാണ് കോസ്റ്റ് ഗാര്‍ഡ് വ്യോമത്താവളം സജ്ജമാക്കുക
വ്യോമത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചു
എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയില്‍ നിന്നും സ്ഥലം പാട്ടത്തിനെടുത്താണ് വ്യോമത്താവളം നിര്‍മ്മിക്കുന്നത്
വിഴിഞ്ഞ തുറമുഖം സമ്പൂര്‍ണ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കടലില്‍ ജലയാനങ്ങള്‍ നിറഞ്ഞ് ഹെവിട്രാഫിക് ആകും
എയര്‍പോര്‍ട്ട് അതോറിട്ടി വിമാനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനും ഏതുസമയത്തും പറന്നുയരാനും ഇറങ്ങാനുമായുളള റണ്‍വേ സൗകര്യവും അനുവദിച്ചു
അടിയന്തരഘട്ടങ്ങളില്‍ എത്ര തിരക്കുണ്ടായാലും മറ്റു വിമാനങ്ങളെ വഴി തിരിച്ച് വിട്ട് സേനയുടെ വിമാനങ്ങള്‍ക്ക് പോകാനുളള സൗകര്യവും ഒരുക്കാനുളള ധാരണയായി
അഞ്ചുവര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയിലാണ് കെട്ടിടം വിട്ടുനല്‍കിയിരിക്കുന്നത്
ശംഖുമുഖത്തെ എയര്‍ഫോഴ്‌സ് ടെര്‍മിനിലിന് സമീപം സ്ഥിരം സംവിധാനം ഒരുക്കുന്നതിന് അതോറിട്ടി സ്ഥലം നല്‍കും
https://www.facebook.com/Malayalivartha