സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറക്കം; ജയില്‍ ഡി.ഐ.ജിക്ക് മേധാവിയുടെ താക്കീത്
സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡി.ഐ.ജി .ബി പ്രദീപിന് ജയില്‍ മേധാവിയുടെ താക്കീത്. ഡി ഐ ജിക്കെതിരെ വന്ന പരാതിയല്‍ ഐ ജി നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി ആര്‍.ശ്രീലേഖയുടെ നടപടി. അതേസമയം ഔദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജയില്‍ എഡിജിപി നല്‍കിയ താക്കീത് ഉത്തരവില്‍ പറയുന്നു.
ജയില്‍ വകുപ്പിലെ ദക്ഷിണ മേഖലാ ഡി ഐ ജി ബി പ്രദീപിനെതിരെ, ജയില്‍ ഐ ജി.ഗോപകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ നടിയുമായി ഡി.ഐ.ജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചത്. ഈ സമയം വാഹനത്തില്‍ നടിക്കൊപ്പം അവരുടെ പിതാവും ഉണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
അതിനാലാണ് കടുത്ത നടപടി ഒഴിവായത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡി ഐ ജി യെ ജയില്‍ മേധാവി താക്കീതു ചെയ്യുകയായിരുന്നു. ഇനി ഒദ്യോഗിക വാഹന ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐ ജി ക്ക് ജയില്‍ മേധാവി ആര്‍.ശ്രീലേഖ കൈമാറിയ താക്കീത് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ച് 17 ന് പ്രമുഖ സീരിയല്‍ നടിയുമൊത്ത് ജയില്‍ ഡി ഐ ജി ഔദ്യോഗിക വാഹനത്തില്‍ പത്തനം തിട്ടയിലേക്ക് പോയെന്നും അവിടെന്ന് മറ്റു പലസ്ഥലങ്ങളിലേക്കും യാത്ര ചെയ്തുവെന്നും ജയില്‍ ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി ലഭിച്ചിരുന്നു. പരാതി സംബന്ധിച്ച് ജയില്‍മേധാവി ആര്‍ ശ്രീലേഖ തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാണ് ഐ ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
എന്നാല്‍ സീരിയല്‍ നടിയുമായി ഡി ഐ ജി പ്രദീപ് പത്തനംതിട്ട ജയിലില്‍ എത്തിയശേഷം എങ്ങോട്ടു പോയെന്നോ ,വാഹനത്തിന്റെ കിലോമീറ്റര്‍ സൂചിപ്പിക്കുന്ന ലോഗ് ബുക്കോ പരിശോധിച്ചല്ല ഐ ജി അന്വേഷണ റിപ്പോര്‍ട്ടു തയ്യാറാക്കിയതെന്നും ആക്ഷേപം ഉണ്ട്.ജയില്‍ഡി ഐ ജിപ്രദീപിനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡി ഐ ജി യുടെ ഉറ്റസുഹൃത്തുകൂടിയായ ഐ.ജി ഗോപകുമാര്‍ പലതും മറച്ചുവെച്ചുവെന്നും ആക്ഷേപം ശക്തമാണ്.
https://www.facebook.com/Malayalivartha