ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഡിജിപിയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തു കൊണ്ടിരുന്ന യുവാവ് പിടിയില്‍
നടിയെ ആക്രമിച്ചക്കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തു കൊണ്ടിരുന്ന യുവാവ് ആലുവയില്‍ പിടിയില്‍. ചെങ്ങമനാട് കപ്രശേരി സ്വദേശിയായ യുവാവിനെ കഴിഞ്ഞ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാല്‍ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഡിജിപിയെ നിരന്തരം ഫോണില്‍ വിളിച്ച് ദിലീപിന് അനുകൂലമായി സംസാരിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. പലകുറി താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതിനാല്‍ ഡിജിപി അന്വേഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നും പിടിയിലാകുകയായിരുന്നു.
സംഭവം ഗൗവരവമായി എടുക്കേണ്ടന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന. താന്‍ കടുത്ത ദിലീപ് ആരാധകനാണെന്നാണ് ഇയാള്‍ പോലീസിനോട് പറയുന്നത്.
https://www.facebook.com/Malayalivartha