കൊച്ചിയ്ക്ക് സച്ചിന്റെ ധനസഹായം!
കൊച്ചി നഗരത്തിന് സഹായഹസ്തവുമായി ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭ എം.പി.യുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ സ്ഥാപിക്കുന്നതിനാണ് സഹായം. ഇതിനായുള്ള 70 ലക്ഷം രൂപ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ചതായി സച്ചിന്റെ ഓഫീസാണ് അറിയിച്ചത്. രണ്ടര മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ക്ക് സച്ചിന്റെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചു.
https://www.facebook.com/Malayalivartha