മുഖ്യമന്ത്രി ഇടപെട്ട് എല്ലാം ശരിയായി ആദിവാസി വിദ്യാര്‍ത്ഥി ലണ്ടനിലേക്കെന്ന് ദേശാഭിമാനി; സര്‍ക്കാരില്‍ നിന്ന് 27 ലക്ഷം രൂപ കിട്ടിയിട്ടില്ലെന്ന് ബിനീഷ്
ആരാണ് കള്ളം പറയുന്നത്. സത്യം പുറത്തുവരേണ്ടതാണ്. സര്‍ക്കാരിന്റെ പണം തനിക്ക് കിട്ടിയിട്ടില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ച ആദിവാസി വിദ്യാര്‍ത്ഥി ബിനീഷ് ബാലന്‍. ശനിയാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തില്‍ 'സഹായച്ചിറകിലേകി ബിനീഷ് ലണ്ടനിലേക്ക്' എന്ന തലക്കെട്ടില്‍ സര്‍ക്കാര്‍ സഹായത്തോടെ ബിനീഷ് ലണ്ടനിലേക്ക് യാത്ര തിരിക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു.
കേരള സര്‍ക്കാര്‍ നല്‍കിയ 27 ലക്ഷം രൂപയുടെ സഹായമാണ് ബിനീഷിന്റെ സ്വപ്‌നം സഫലമാക്കാന്‍ വഴിയൊരുക്കിയതെന്നാണ് ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബിനീഷ് ഫെയ്‌സ്ബുക്കില്‍ കേരള സര്‍ക്കാരിന്റെ 27 ലക്ഷം രൂപ ഞാന്‍ കൈപ്പറ്റിയിട്ടില്ല എനിക്ക് കിട്ടിയിട്ടുമില്ലെന്ന് സ്റ്റാറ്റസ് ഇട്ടത്.
രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ നിന്ന് ഡെവലപ്‌മെന്റ് ഇക്കണോമിക്‌സില്‍ ബിനീഷ് ബിരുദം പഠനം പൂര്‍ത്തിയാക്കിയ ബിനീഷ്. കേരള സര്‍വ്വകലാശാലയില്‍ നിന്നും എംബിഎയും കരസ്ഥമാക്കി. ബിനീഷ് തയ്യാറാക്കിയ പ്രബന്ധം ജേണല്‍ ഓഫ് മള്‍ട്ടി ഡിസിപ്ലിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്ക്‌സില്‍ പ്രവേശനം ലഭിച്ചിട്ടും ബിനീഷിന് പോകാന്‍ സാധിക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എ.കെ ബാലനും ഇ ചന്ദ്രശേഖരനും ബിനീഷ് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടതോടെ എല്ലാം ശരിയായി എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha