വയനാട് ചുരത്തില്‍ പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാനില്ല
പട്ടാപ്പകല്‍ മറിഞ്ഞ കാറിലെ യാത്രക്കാരെ കാണാതായത് പരിഭ്രാന്തി പരത്തുന്നു. വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാര്‍ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെയായിരുന്നു സംഭവം. എന്നാല്‍ കാര്‍ മറിഞ്ഞതിന് പിന്നാലെ സ്ഥാലത്തെത്തിയ ആരും ഇതില്‍ യാത്രക്കാരെ ആരെയും കണ്ടില്ല.
പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് മറിഞ്ഞ കാര്‍ ഉയര്‍ത്തി. സ്ഥലത്ത് പരിശോധന തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസവുമുണ്ടായി.
https://www.facebook.com/Malayalivartha