നാടിനെ ഞെട്ടിച്ച കൊലപാതകം; ഒരു മാസത്തിനുശേഷം അരുംകൊലയുടെ ചുരുളുകള്‍ അഴിയുമ്പോള്‍...
ഉറങ്ങവെ ഹൃദയാഘാതം വന്ന് മരിച്ചെന്ന് വീട്ടുകാര്‍ വിശ്വസിപ്പിച്ച ഗൃഹനാഥന്റെ മരണം ഒരു മാസം കഴിഞ്ഞപ്പോഴേക്കും നാടിനെ ഞെട്ടിക്കുന്ന കൊലയായി. കഴിഞ്ഞ മാസം ഒന്‍പതാം തിയ്യതി സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കവെ മരണപ്പെട്ട കോഴിക്കോട് മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്‍ (47) കൊല്ലപ്പെട്ടതാണെന്ന സത്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കുണ്ടുതോട് സ്വദേശി ഗിരിജ (37), ഇവരുടെ അമ്മ ദേവി എന്നിവരെ കുറ്റിയാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലില്‍ ശ്രീധരനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ശ്രീധരനെ കൊലപ്പെടുത്താന്‍ ഇവരെ സഹായിച്ച ബംഗാളി യുവാവും പൊലീസ് വലയിലായതായി സൂചനയുണ്ട്. മുഖ്യപ്രതിയായ ഇയാളെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം പാലക്കാട്ടേക്ക് പോയിരുന്നു.
ഭാര്യയും ഭാര്യാ മാതാവും ചേര്‍ന്ന് ബംഗാളി യുവാവിന്റെ സഹായത്തോടെ ശ്രീധരന്‍ ഉറങ്ങിക്കിടന്നപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം കാരണമാണ് മരണമെന്ന് ഇവര്‍ സമര്‍ഥമായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. തുടര്‍ന്ന് സ്വാഭാവിക മരണമെന്ന് കരുതി പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്. മൃതദേഹം കുളിപ്പിക്കമ്പോള്‍ കഴുത്തില്‍ പാടുകളുള്ളതായി നാട്ടുകാര്‍ കണ്ടത്തെിയിരുന്നു.
എന്നാല്‍ അന്ന് ആരും അതത്ര കാര്യമായി എടുത്തിരുന്നില്ല. ഗിരിജ ഗര്‍ഭിണിയായിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ശ്രധരനും ഗിരിജയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശ്രീധരന്റെ മരണത്തിന് ശേഷം ഗിരിജ അബോര്‍ഷന്‍ നടത്തി. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കൊലപാതകത്തിന് ശേഷം ബംഗാളി യുവാവ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ശ്രീധരന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ഇയാള്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ യുവാവുമായി ഗിരിജയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനെ സ്വന്തമാക്കാന്‍ തയ്യറാക്കിയ പദ്ധതിയുടെ ഭാഗമാണ് കൊലപാതകമെന്നാണ് കരുതുന്നത്.കൊലപാതകം തങ്ങളുടെ അറിവോടെയാണെന്ന് ഭാര്യയും ഭാര്യമാതാവും തുറന്നു പറഞ്ഞതായി പൊലീസ് പറഞ്ഞു. അതേ സമയം മറ്റാര്‍ക്കെങ്കിലും ഈ സ്ത്രീയുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌ക്കരിച്ചിരുന്നത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ അടക്കം ചെയ്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും. ശാന്തശീലനായ വ്യക്തിയായിരുന്നു ശ്രീധരനെന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്തരമൊരു മനുഷ്യനെ ഭാര്യ കൊലപ്പെടുത്തിയെന്ന സത്യം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha