കേസില്‍ തന്ത്രം മെനയുന്നതാര് ദിലീപോ അതോ പോലീസോ; ഒന്നും പിടികിട്ടാതെ പൊതുജനം... ഫോണ്‍ കത്തിച്ചു കളഞ്ഞത്രേ, പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം: നടക്കുന്നതെല്ലാം കള്ളക്കളി
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഭിഭാഷകന്‍ സമ്മതിച്ചതോടെ ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസ് എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് നിയമവൃത്തങ്ങളില്‍ സംശയം.
ഇത്രയും ഗുരുതരമായ ഒരു കൃത്യം ചെയ്തയാളെ എങ്ങനെയാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതെന്നും നിയമ വ്യത്തങ്ങള്‍ സംശയിക്കുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ രാജു ജോസഫ് കത്തിച്ചു കളഞ്ഞതായാണ് മൊഴി നല്‍കിയിരിക്കുന്നത്.
പ്രശസ്തനായ ഒരു സിനിമാ നടന്‍ ആഴ്ചകളായി ജയില്‍ കിടക്കുമ്പോള്‍ പോലീസ് തികഞ്ഞ ലാഘവത്തോടെ മൊഴി കേട്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തി. കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. അത് കോടതിയില്‍ ഹാജരാക്കാതിരുന്നാല്‍ എങ്ങനെയാണ് കേസ് തെളിയിക്കാനാവുക?
പള്‍സര്‍ സുനിയാണ് ഫോണ്‍ അഭിഭാഷകന് കൈമാറിയത്. പ്രതീഷ് ചാക്കോക്കാണ് ഫോണ്‍ കൈമാറിയത്. പള്‍സര്‍ സുനി പിടിയിലായതോടെയാണ് കേസിലെ നിര്‍ണായക തെളിവ് കത്തിച്ച് കളഞ്ഞത്. രാജു ജോസഫ് എത്തിയ കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ് തൃപ്തിയടഞ്ഞു.
ഇനി പോലീസ് എന്തു ചെയ്യും എന്നാണ് അറിയേണ്ടത്. പോലീസിനെ സംബന്ധിച്ചടത്തോളം കേസിലെ നിര്‍ണായക തെളിവാണ് ഇല്ലാതായത്. ദിലീപും ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള പാലമാണ് നഷ്ടമായിരിക്കുന്നത്. പള്‍സര്‍ സുനി ദൃശ്യങ്ങള്‍ എടുത്തത് ദിലീപിന്റെ അറിവോടെയാണെന്ന് തെളിയിക്കേണ്ട ബാധ്യത പോലീസിനുണ്ട്. അത് തെളിയിക്കാത്ത കാലത്തോളം ദിലീപ് സേഫായി മാറും.
പി സി ജോര്‍ജ് പറഞ്ഞത് സത്യമാകുമോ എന്ന സംശയവും എല്ലാവര്‍ക്കുമുണ്ട് . ദിലീപിനെ സഹായിക്കാനുള്ള ശ്രമങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല.
പോലീസിന്റെ നീക്കങ്ങള്‍ സംശയിക്കുന്നവരെ എങ്ങനെയാണ് കുറ്റം പറയാനാവുക? ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതു കൊണ്ടു മാത്രം ഒരു കേസ് എങ്ങനെയാണ് തെളിയിക്കുക ? രാജു ജോസഫിന്റെ മൊഴി സത്യമാണോ എന്നും പരിശോധിക്കേണ്ടതല്ലേ? അഭിഭാഷകര്‍ ദിലീപിനെ സഹായിക്കുന്നതിനായി കള്ളം പറയുകയില്ലെന്ന് കണ്ടെത്തേണ്ടതല്ലേ?
.
https://www.facebook.com/Malayalivartha