സംസ്ഥാനത്ത് കോളറ മുന്നറിയിപ്പ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം
സംസ്ഥാനത്ത് കോളറ പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ടയിലേയും മലപ്പുറത്തേയും മരണം കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കി. പത്ത് ദിവസം മുന്‍പാണ് പശ്ചിമ ബംഗാളില്‍ നിന്നും കോഴിക്കോടെത്തിയ അന്യ സംസ്ഥാന തൊഴിലാളികളില്‍ കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ജില്ലയില്‍ ഇതിനോടകം ആറ് പേര്‍ രോഗം പിടിപെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് കോളറയുടെ രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത്. തുടര്‍ന്ന് ഈ രോഗാണുക്കള്‍ ഉത്പ്പാദിപ്പിക്കുന്ന കോളറ ടോക്‌സിന്‍ എന്ന വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്.
മനുഷ്യരുടെ മലവിസര്‍ജനം വഴി പുറത്താകുന്ന ഈ രോഗാണുക്കള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്ടീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം നേരം ജീവിക്കുന്ന
https://www.facebook.com/Malayalivartha