കടക്ക് പുറത്തുണ്ടെങ്കിലും സര്‍വ്വരും പിണറായി ഫാന്‍സ്; പീഡനക്കാരെയെല്ലാം പൂട്ടിയതോടെ സര്‍ക്കാരിന് ഡബിള്‍ മൈലേജ്
പിണറായി സധൈര്യം മുന്നോട്ട്. അങ്ങനെ സര്‍വ സമുദായങ്ങളും സി പി എമ്മില്‍ ചേര്‍ന്നു. നായന്‍മാരും ഈഴവരും പട്ടികജാതിക്കാരും എന്നു വേണ്ട െ്രെകസ്തവരും മുസ്ലീങ്ങളും കമ്മ്യൂണിസ്റ്റുകാരായി.
സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സര്‍ക്കാര്‍ ഒറ്റയടിക്ക് അനുവദിച്ചത് 1810 തസ്തികകളാണ്. യു ഡി എഫ് ഇങ്ങനെയൊരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു പിന്നില്‍ സാമ്പത്തികമാണെന്നു പറയാം. എന്നാല്‍ എല്‍ ഡി എഫ് അങ്ങനെയൊരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിനു പിന്നില്‍ സാമ്പത്തിക നേട്ടം ഉണ്ടെന്നു പറയാനാവില്ല.
ചുരുക്കത്തില്‍ സംസ്ഥാന സിലബസിലുള്ള ഹയര്‍ സെക്കന്റ്‌റി സ്‌കൂകളുകളില്‍ ചേരാന്‍ കുട്ടികളില്ലാത്ത അവസ്ഥയാണുള്ളത്. പലരും സി ബി എസ് സി യിലും സ്വകാര്യ സ്‌കൂളുകളിലും ചേരുന്നു. ഇതിനു കാരണം സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്ററിയിലുള്ള നിലവാര തകര്‍ച്ച തന്നെയാണ്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കാകട്ടെ സമരം ചെയ്യാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും മാത്രമാണ് താത്പര്യം.
സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്നത് സമുദായ സംഘടനകളാണ്. അതില്‍ എല്ലാ സമുദായക്കാരുമുണ്ടാകും. സമുദായക്കാരെ സുഖിപ്പിച്ചാല്‍ മാത്രമേ കേരളത്തില്‍ ഭരണം നിര്‍വഹിക്കാന്‍ കഴിയുകയുള്ളു. അതാണ് മുന്‍കാല കീഴ്വഴക്കം.
എന്‍ എസ് എസ് ,എസ് എന്‍ ഡി പി, ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റുകളാണ് കേരളത്തില്‍ ഏറ്റവുമധികം ഹയര്‍ സെക്കന്ററി സ്‌ക്കൂളുകള്‍ നടത്തുന്നത്. 1800 തസ്തിക അനുവദിക്കുക എന്നാല്‍ കോടി കണക്കിന് രൂപ സമാഹരിക്കുക എന്നതാണ്. സമുദായ സംഘടനകളെ ഒപ്പം നിര്‍ത്തിയാല്‍ വോട്ടു ബാങ്ക് ഉറപ്പിക്കാം. സര്‍വകലാവല്ലഭനായ ഉമ്മന്‍ ചാണ്ടിക്ക് പോലും ഇത്രയും ബുദ്ധി ഉണ്ടായിട്ടില്ല.
മദനിക്ക് സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുസ്ലിം സമുദായ വിശ്വാസികളെ ചെറുതായിട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. ഒരു സമുദായത്തെ കൈയിലെടുക്കാന്‍ ഇതിലും വലിയൊരു അവസരം ഇനി വരാനില്ല. ബുദ്ധിപൂര്‍വമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കാരണം കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇനി രമേശ് ചെന്നിത്തലക്കും മറ്റും നാക്കെടുക്കാന്‍ പ്രയാസമായിരിക്കും. മാത്രവുമല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ മദനിയെ ദ്രോഹിച്ചതായാണ് കേരളത്തിലെ പൊതുജനങ്ങളുടെ വിശ്വാസം. മദനിക്ക് മോചനം കൊടുക്കാത്ത കര്‍ണാടക സര്‍ക്കാര്‍ മകന്റെ വിവാഹത്തിനു പോലും അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ചുരുക്കത്തില്‍ ഗോളടിക്കുകയാണ് സര്‍ക്കാര്‍. കൊലപാതകത്തിനെതിരെ ഉപവാസം കിടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതൊന്നും അറിയുന്നു പോലുമില്ല.
https://www.facebook.com/Malayalivartha