'ഞാന്‍ കഴിക്കുന്നത് ആര്‍ത്തവ രക്തമുള്ള പാഡ് എണ്ണയില്‍ പൊരിച്ചെടുത്തല്ല'; സാനിറ്ററി നാപ്കിന് വിലകൂട്ടിയ കേന്ദ്ര സര്‍ക്കാരിന് എതിരെ സമരം ചെയ്ത പെണ്‍കുട്ടികള്‍ക്ക് എതിരെ ഉറഞ്ഞുതുള്ളി യുവമോര്‍ച്ച വനിതാ നേതാവ് ലസിത പാലയ്ക്കല്‍
ജിഎസ്ടിയും ചില വാഗ്വാദങ്ങളും. ജിസ്എടി മൂലം സാനിറ്ററി നാപ്കിന് വിലകൂടിയതില്‍ പ്രധിഷേധിച്ച് സമരം നടത്തിയ പെണ്‍കുട്ടികള്‍ക്ക് എതിരെ യുവമോര്‍ച്ചയുടെ കണ്ണൂരിലെ വനിത നേതാവ് ലസിത പാലയ്ക്കല്‍. തക്കാളിയുടെ വിലയും മറ്റും താരതമ്യ പെടുത്തി ലസിത ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മറ്റൊരു യുവതി കൊടുത്ത മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമാണ്.
അരിക്കും പച്ചക്കറിക്കും തീവില ആയത് ഇവര്‍ക്ക് അറിയില്ല…..7 രൂപയുടെ തക്കാളി 80 രൂപക്ക് വില്‍ക്കുന്നതും സഖാക്കള്‍ക്ക് പ്രശ്‌നം ഇല്ല…..ജിഎസ്ടി വന്നത് മൂലം… വിസ്പറിന് ന് വിലകൂടിയത്തില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐ കണ്ണൂരില്‍ സങ്കടിപ്പിച്ച പ്രതിഷേധം.. എന്ന തലക്കെട്ടോടെ ലസിത സമരക്കാരുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് 'ഇത് നീ തക്കാളി വെച്ചാണോ അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന് ഷീന ചിറക്കല്‍ എന്ന യുവതി കമന്റ് ചെയ്തിരുന്നു. ഈ കമന്റ് സോഷ്യല്‍ മീഡിയ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ലസിതയ്ക്ക് വീട്ടമ്മ കൊടുത്ത തകര്‍പ്പന്‍ മറുപടി എന്നതരത്തിലായിരുന്നു ഈ കമന്റ് വൈറലായത്.
ഇതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ലസിത വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'എന്തായാലും ഞാന്‍ കഴിക്കുന്നത് അരിയും പച്ചക്കറിയും തന്നെ ആണ് അല്ലാതെ ആര്‍ത്തവ രക്തമുള്ള പാഡ് എണ്ണയില്‍ പൊരിച്ചെടുത്തല്ല. അത് കൊണ്ട് തന്നെ അരിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റം തന്നെ ആണ് മറ്റേതു സാധാരണക്കാരനെയും പോലെ എനിക്കും മുഖ്യ വിഷയം.
എന്തായാലും പോസ്റ്റിലെ കമന്റില്‍ പോളിറ്റ് ബ്യുറോ അംഗങ്ങളെ സ്മരിച്ചതില്‍ സന്തോഷം സിപിഎം പാര്‍ട്ടി ഓഫീസില്‍ നിന്നൊക്കെ കിട്ടുന്ന ക്ലാസാവും ഈ സഖാത്തിക്ക് …… അത് നിന്റെ സംസ്‌കാരം…..' എന്നായിരുന്നു ലസിതയുടെ പോസ്റ്റ്. ഇതിന് താഴെയും ലസിതയെ പ്രതികൂലിച്ചും അനുകൂലിച്ചും ധാരാളം കമന്റുകള്‍ ആണ് ലഭിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചതും, മുസ്ലീം പേരുകളില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി ബിജെപി വനിത നേതാക്കളെ അസഭ്യം പറഞ്ഞതും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇവരെല്ലാം കളിക്കുന്നത് പിണറായിയെ കണ്ടിട്ടാണെങ്കില്‍ ആരാടാ ഈ പിണറായി എന്നും താന്‍ കണ്ണൂരിലെ ഝാന്‍സി റാണിയാണെന്നും ഈ യുവമോര്‍ച്ച വനിതാ നേതാവ് പറഞ്ഞിരുന്നു.
എന്നാല്‍ മുസ്ലിം പേരുകളില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകല്‍ ഉണ്ടാക്കി ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും വനിതാ നേതാക്കളെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കാന്‍ താന്‍ അപമാനിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വാര്‍ത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പറഞ്ഞ് ലസിത പാലയ്ക്കല്‍ രംഗത്തെത്തിയിരുന്നു
https://www.facebook.com/Malayalivartha