ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ജയ്റ്റലി കേരളത്തിലേയ്ക്ക്
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റലി കേരള സന്ദര്‍ശനത്തിന്. തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിക്കാനാണ് അരുണ്‍ ജയ്റ്റലി കേരളത്തില്‍ എത്തുന്നത്.
ഞായറാഴ്ച കേരളത്തില്‍ എത്തുന്ന ജയ്റ്റലി സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശനം നടത്തും. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപിമാര്‍ ലോക്‌സഭ സ്തംഭിപ്പിച്ചിരുന്നു. സംസ്ഥാനത്തെ ആക്രമ സംഭവങ്ങളൂടെ പശ്ചാത്തലത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് മന്ത്രിയുടെ സന്ദര്‍ശനം.
രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം സിപിഎമ്മിനെ ചൊടിപ്പിച്ചതിനു പിന്നാലെ പ്രധാന ബിജെപി നേതാവ് കേരളത്തില്‍ എത്തുന്നത് വിഷയം കൂടുതല്‍ ചര്‍ച്ചയാകും
https://www.facebook.com/Malayalivartha