ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഡി.ജി.പിയ്‌ക്കെതിരെ ഭീഷണി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയ ആളെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി കപ്രശേരി സ്വദേശി നിഷാദിനെയാണ് ആലുവ പോലീസ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഇയാള്‍ മാനസിക രോഗിയാണെന്നാണ് പോലീസിന്റെ സംശയം.സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച ശേഷം മാത്രം അറസ്റ്റ് വേണോ എന്ന് തീരുമാനിച്ചാല്‍ മതിയെന്നാണ് ഡി.ജി.പിയുടെ നിര്‍ദേശമെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha