കനത്ത മഴപോലും വകവയ്ക്കാതെ അജിത്തിന്റെ ജീവന്‍ താങ്ങിയെടുത്ത് ആകാശത്ത് നിതിന്‍ ഒരു മണിക്കൂര്‍
എണ്‍പതടി ഉയരത്തില്‍ ബോയിലര്‍ (ചിമ്മിനി) നിര്‍മാണം നടത്തിക്കൊണ്ടിരിക്കെ ബോധക്ഷയമുണ്ടായി യുവാവ് സുരക്ഷാബെല്‍റ്റില്‍ തൂങ്ങിയാടി. ഇതു കണ്ട സഹപ്രവര്‍ത്തകന്‍ പെട്ടെന്നു തന്നെ അവനെ പുറത്തു താങ്ങി സംരക്ഷണവലയം തീര്‍ത്തു. ഒരു മണിക്കൂറിലേറെ അവനെയും താങ്ങി നിന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി കെട്ടിയിറക്കി. കുമരകം പള്ളിച്ചിറയ്ക്കു സമീപം കുമ്മായ സഹകരണ സംഘത്തിന്റെ ബോയിലറിനു മുകളില്‍ ബോധം നഷ്ടപ്പെട്ടു സുരക്ഷാ ബെല്‍റ്റില്‍ തൂങ്ങിക്കിടന്ന കായംകുളം സ്വദേശി അജിത്തി (22)നെയാണ് രക്ഷിച്ചത്.
നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന അഞ്ചുപേരില്‍ മൂന്നുപേരായിരുന്നു ബോയിലറിനു മുകളില്‍. രാവിലെ 8.30ന് ജോലി തുടങ്ങി. ഒമ്പതരയ്ക്ക് ഏറ്റവും ഉയരത്തില്‍ പണിനടത്തിക്കൊണ്ടിരിക്കെയാണ് അജിത്തിനു ബോധക്ഷയമുണ്ടായത്. സുരക്ഷാബെല്‍റ്റില്‍ തൂങ്ങി ആടുന്നതുകണ്ട് സഹപ്രവര്‍ത്തകനായ വയനാട് പുല്‍പ്പള്ളി സ്വദേശി നിതിന്‍ രക്ഷാകരം നീട്ടി.
കനത്ത മഴ വകവയ്ക്കാതെ ഒരു മണിക്കൂറോളം സുഹൃത്തിനെ പുറത്തു താങ്ങി വീഴാതെ കാത്തു. താഴെയുണ്ടായിരുന്ന രണ്ടു തൊഴിലാളികളും ഭയന്ന് അലറിയതോടെ സംഘം സെക്രട്ടറി സുധീറും ചൂളയിലെ പണിക്കാരും ഓടിയെത്തി. കുമരകം പോലീസിലും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു.
കുമരകം എസ്.ഐ. ജി. രജന്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും കോട്ടയം ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ.വി. ശിവദാസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും പാഞ്ഞെത്തി. വലയുമായി ബോയിലറിന്റെ മുകളില്‍ കയറിയ ഇവര്‍ അജിത്തിനെ വലയ്ക്കുള്ളിലാക്കി കപ്പിയും കയറുമുപയോഗിച്ച് നിതിന്റെ സഹായത്തോടെ കെട്ടിയിറക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
കോട്ടയം ജില്ലയിലെ അവശേഷിക്കുന്ന ഏക കുമ്മായ വ്യവസായ സംഘമാണ് കുമരകം കുമ്മായ സഹകരണ സംഘം. ഇവിടെ കക്കാ നീറ്റുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ബോയിലര്‍ നിര്‍മാണം നടത്തിയത്.
100 അടി ഉയരത്തില്‍ ബോയിലറും ആധുനിക സജ്ജീകരണങ്ങളും ഒരുക്കുന്നതിന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മാണം പുരോഗമിക്കുന്നത്. ജൂെലെ അഞ്ചിനാണ് നവീകരണ ജോലികള്‍ തുടങ്ങിയത്. കുമരകം എസ്.ഐ. ജി. രജന്‍കുമാര്‍, എ.എസ്.ഐ. പി. സുരേഷ്, ലത്തീഫ്, ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി. ശിവദാസ്, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പി.എന്‍. അജിത്കുമാര്‍ എന്നിവര്‍ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കി
https://www.facebook.com/Malayalivartha