ഡബിള്‍ ബോഡി കേസ്; ജീന്‍പോളിന്റെയും ശ്രീനാഥ് ഭാസിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
ഹണീബി സെക്കന്റിന്റെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ചിത്രത്തില്‍ അഭിനയിക്കാനെത്തിയ നടിയോട് അശ്ലീല ചുവയോടെ സംസാരിച്ചതിനും ചിത്രത്തില്‍ ബോഡി ഡബ്ലിംഗ് നടത്തിയതിനും സംവിധായകന്‍ ജീന്‍പോള്‍ നടന്‍ ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പടെ നാലു പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.
എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. തങ്ങള്‍ യുവതിയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും പണം തട്ടിയെടുക്കാന്‍ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നുമായിരുന്നു ഇവര്‍ കോടതിയെ ധരിപ്പിച്ചിരുന്നത്, അതേ സമയം യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു, അതിനാല്‍ ജീന്‍പോള്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ എല്ലം പരിഗണിച്ച ശേഷമായിരിക്കും കോടതി വിധി പറയുക. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഇവരുടെ അറസ്റ്റുണ്ടാകും.
സിനിമയില്‍ അഭിനിയച്ചതിന്റെ പ്രതിഫലം ചോദിച്ചപ്പോഴാണ് സംവിധായകനില്‍ നിന്നും നടനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. ജീന്‍പോളിനെയും ശ്രീനാഥിനെയും കൂടാതെ സിനിമാ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാത്രമല്ല സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും പരാതിയില്‍ നടി വ്യക്തമാക്കിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ രേഖപ്പെടുത്തിയിരുന്നു. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ അവതാരകകൂടിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha