കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്ന് പുറത്തേക്ക്; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തുപോയി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇന്നുരാവിലെ എട്ടിനായിരുന്നു അപകടം. ബെംഗളൂരുവില്‍നിന്നുള്ള സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടുതഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം തെന്നിമാറിയത്.
പൈലറ്റുമാര്‍ക്കു തിരിച്ചറിയാനായി റണ്‍വേയ്ക്കു പുറത്തു സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു. അപകടസ്ഥിതി ബോധ്യപ്പെട്ട വിമാനത്താവളത്തിലെ അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങുകയായിരുന്നു. അധികൃതരുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്നു അപകടമില്ലാതെ വിമാനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനായി.
വിമാനത്താവള അധികൃതര്‍ പൈലറ്റിനോടു പ്രാഥമികമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തനിക്കൊന്നും മനസിലായില്ലെന്നാണു പൈലറ്റ് മൊഴി നല്‍കിയതെന്നാണ് അറിയുന്നത്. സാധാരണയായി മധ്യഭാഗത്തു ലാന്‍ഡ് ചെയ്യേണ്ടതിനുപകരം ഈ വിമാനം ഇടതുവശത്താണ് ഇറങ്ങിയത്. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും. വിമാനത്തിനു കേടുപാടുകളില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങിയെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha