ദിലീപ് ആളൊരു ഗോപാലകൃഷ്ണൻ തന്നെ!! പോലീസ് പറഞ്ഞത് കേട്ട് അന്ധാളിച്ച് കാവ്യയും മഞ്ജുവും; ഒന്നും മിണ്ടാതെ ചിരിച്ച് കാണിച്ച് ദിലീപ്
നടി മഞ്ജു വാരിയര്‍ ദിലീപിന്റെ ആദ്യ ഭാര്യയല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യ ഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചുവെന്ന് പോലീസ് പറഞ്ഞതോടെ മഞ്ജുവും കാവ്യയും ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ദിലീപ് നേരത്തേ വിവാഹിതനായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യ ഭാര്യ.
ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തു വന്നതോടെ വിഷയത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാതെ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും രണ്ടാം ഭാര്യ കാവ്യയും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കേട്ടത് ശെരിയാണെങ്കില്‍ ദിലീപിന്റെ പുതിയ ബന്ധം തകരാനും സാധ്യതയുണ്ട്.
കൂടാതെ പോലീസ് പറഞ്ഞത് ശരിവയ്ക്കുന്ന രേഖകള്‍ പുറത്തുവന്നാല്‍ കാവ്യയും മഞ്ജുവും ദിലീപിനെതിരെ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തിയേക്കാം. അത് ഇപ്പോള്‍ ദിലീപിനെതിരെയുളള കേസുകളുടെ കുരുക്ക് വീണ്ടും മുറുക്കാനാണ് സാധ്യത. എന്നാല്‍ മീനാക്ഷി വാര്‍ത്ത അറിഞ്ഞത് മുതല്‍ അച്ഛനോട് ദേഷ്യത്തിലാണെന്നാണ് അടുത്ത ബന്ധുക്കളില്‍ നിന്ന് അറിയാന്‍ സാധിച്ചത്.
ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആദ്യവിവാഹം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്.
ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള വിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.
ജൂലൈയിലാണ് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിന് കിട്ടുന്നത്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലെ റജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. ഇതിന് ശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണ് ദിലീപ് ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്റര്‍ ഓഫിസിലെ ഈ രേഖകള്‍ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണു സൂചന.
ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹത്തില്‍നിന്ന് ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha