ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയിലേക്ക്;ഇത്തവണ വാദിക്കുന്നത് ബി.രാമന്‍പിള്ള:രാമന്‍പിള്ളയെ നിയോഗിച്ചത് എം കെ ദാമോദരന്‍
ദിലീപ് കളം മാറ്റിപ്പിടിച്ചു. ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. പക്ഷെ ഇത്തവണ ഒരു മാറ്റവുമായിട്ടാണ് ദിലീപ് അങ്കത്തിനിറങ്ങുക. നേരത്തെ ദിലീപിന് വേണ്ടി ഹാജരായിരുന്ന അഡ്വക്കേറ്റ് രാംകുമാറിന് പകരം ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിസാമിന് വേണ്ടി വാദിച്ചിരുന്ന ബി.രാമന്‍പിള്ളയാണ് ഇത്തവണ കേസ് വാദിക്കുക.
നിസാമിന് കോടതിയിലെത്തിയ രാമന്‍പിള്ള നിരവധി തന്ത്രങ്ങളാണ് അന്നൊരുക്കിയത്. നിസാം ചന്ദ്രബോസിനെ അറിയാതെയാണ് കാറുകൊണ്ട് ഇടിച്ചിട്ടതെന്ന വാദത്തിലൂടെ മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന കേസിലേക്ക് നിസാം കേസിനെ മാറ്റുവാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ നിലപാടുകളില്‍ ഈ തന്ത്രം വിലപ്പോയില്ല.
അഡ്വ.രാംകുമാര്‍ ജാമ്യം വാങ്ങി നല്‍കാത്തതാണ് ദിലീപിനെ പ്രകോപിപ്പിച്ചത്. ദിലീപിന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ വക്കീല്‍ ഫീസായി ഈടാക്കിയ ശേഷം സഹായിച്ചില്ലെന്ന് ദിലീപിന്റെ ബന്ധുക്കള്‍ പറയുന്നു. അഡ്വ. രാമന്‍പിള്ള കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്.
രാം കുമാറിന് വക്കാലത്ത് നല്‍കാനുള്ള പ്രധാന കാരണം ഹൈക്കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍മാരുമായുള്ള അടുത്ത ബന്ധമാണ്. എന്നാല്‍ രാംകുമാര്‍ പറയുന്ന രീതിയില്‍ ദിലീപിനെ സഹായിച്ചില്ലെന്നാണ് പരാതി. രാംകുമാറിന് ന്യായാധിപന്‍മാരുമായി വേണ്ടത്ര ബന്ധമില്ലെന്നാണ് ഇപ്പോള്‍ ദിലീപ് കരുതുന്നത്.
താന്‍ നിരപരാധിയാണെന്ന് സമര്‍ത്ഥിക്കാന്‍ അദിഭാഷകന് കഴിഞ്ഞില്ലെന്നും ദിലീപ് പറയുന്നു. യാതൊരു തെളിവുമില്ലാത്ത കേസിലാണ് തന്നെ ജയിലില്‍ അടച്ചിരിക്കുന്നത്. ദൃശ്യം പകര്‍ത്തിയത് താനല്ല. താന്‍ പറഞ്ഞിട്ടാണ് ദ്യശ്യം പകര്‍ത്തിയെന്ന് പറയുന്നത് കേസിലെ പ്രതിയാണ്. അതെങ്ങനെ വിശ്വസനീയമാകും? പ്രതി പറയുന്നത് കേള്‍ക്കാന്‍ നിന്നാല്‍ കേരളത്തില്‍ എല്ലാവരെയും ജയിലില്‍ അടയ്‌ക്കേണ്ടി വരും. ഇക്കാര്യം അഭിഭാഷകനെന്ന നിലയില്‍ രാംകുമാറിന് ഉന്നയിക്കാനായില്ലെന്ന് ദിലീപ് കരുതുന്നു.
അഭിഭാഷകനെ മാറ്റണമെന്ന ഉപദേശം വിവിധ കോണുകളില്‍ നിന്നും ദിലീപിന് ലഭിച്ചിരുന്നു. പിണറായിയുടെ വിശ്വസ്തന്‍ മുന്‍ എ.ജി, എം കെ ദാമോദരനെ കേസ് ഏല്‍പ്പിക്കാന്‍ ആലോചന നടന്നതാണ്. ദാമോദരനുമായി ദിലീപിന് വേണ്ടപ്പെട്ടവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ദാമോദരന്‍ കേസ് ഏറ്റെടുക്കാന്‍ തയാറായില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ പിണറായി വിജയന്‍ ആരോപണ വിധേയനാകുമെന്ന് ദാമോദരന്‍ കരുതുന്നു. പിണറായിയുടെ അഭിഭാഷകനും വിശ്വസ്തനമാണ് ദാമോദരന്‍. കെ രാമന്‍പിള്ളയെ കേസ് ഏല്‍പ്പിക്കാന്‍ പറഞ്ഞത് ദാമോദരനാണോ എന്നറിയില്ല. ഏതായാലും കേരള ഹൈക്കോടതിയിലെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകനാണ് രാമന്‍പിള്ള.
ഇത്തവണ ദിലീപിന് ജാമ്യം ലഭിക്കുമെന്നാണ് കരുതുന്നത്. അതിന് സര്‍ക്കാരിന്റെ പിന്തുണ വേണം. എം.കെ ദാമോദരന്‍ ഇടപെടുകയാണെങ്കില്‍ ജാമ്യം ലഭിക്കും. ദിലീപിനെ കേസില്‍ പ്രതിയാക്കി ശിക്ഷിക്കാന്‍ കഴിയുമെന്ന വ്യാമോഹമൊക്കെ പോലീസ് ഉപേക്ഷിച്ചു. കേസിലെ പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ലഭിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ തനിക്ക് ജാമ്യം നിഷേധിക്കരുതെന്ന് ദിലീപ് അഭ്യര്‍ത്ഥിക്കും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ത്രീപീഡനക്കേസുകളില്‍ സുപ്രീം കോടതിയുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണു ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെത്തന്നെ ഒരിക്കല്‍കൂടി സമീപിക്കുന്നത്.
കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച പ്രധാന മൊഴി. അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ അത് നശിപ്പിച്ചുവെന്ന് മൊഴിനല്‍കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അതിന്റെ പേരില്‍ പ്രോസിക്യൂഷന് എതിര്‍പ്പ് ഉന്നയിക്കാന്‍ കഴിയില്ല എന്നതാണ് ദിലീപിന് ലഭിച്ച നിയമോപദേശം.
ആദ്യം മജിസ്‌ട്രേട്ട് കോടതിയും പിന്നീടു ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതാണ്. രണ്ടു ഘട്ടത്തിലും പൊലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയാണു വാദത്തില്‍ നിര്‍ണായകമായത്.
https://www.facebook.com/Malayalivartha