ചവറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
ചവറയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികനായ പന്മന മാവേലി കൊല്ലന്റയ്യത്ത് ഭാര്‍ഗവന്റെ മകന്‍ പ്രകാശ് (32) ആണ് മരിച്ചത്. സുഹൃത്ത് പന്മന നെറ്റിയാട് ശ്രീനിനിവാസില്‍ ശ്രീനി (37) യ്ക്കാണ് പരിക്കേറ്റത്. പന്മന ദേശീയപാതയില്‍ വെറ്റമുക്ക് ജംഗ്ഷനില്‍ കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്.
കൊല്ലത്ത് നിന്നും കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ തെറിച്ച് വീണ ഇരുവരേയും പോലീസ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ പ്രകാശ് മരിച്ചു.
ചവറ പോലീസ് എത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും മാറ്റി ഗതാഗത തടസം ഒഴിവാക്കി. ലേഖയാണ് പ്രകാശിന്റെ ഭാര്യ. മക്കള്‍: ലക്ഷ്മി, അനു.
https://www.facebook.com/Malayalivartha