സ്വര്‍ണക്കടത്തിന് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കള്ളക്കടത്ത് സംഘം വീണ്ടും കരിപ്പൂരില്‍ പിടിമുറുക്കുന്നു
കരിപ്പൂരില്‍ യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്‍ നിന്നു ഡയറക്ട്‌റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം വേര്‍തിരിച്ചെടുത്തത് 35 ലക്ഷം രൂപയുടെ സ്വര്‍ണം. വ്യാഴാഴ്ച രാവിലെ എട്ടിനു ദുബായില്‍ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായിന്‍ കോയ(33)യില്‍ നിന്നാണ് സ്വര്‍ണം ഒളിപ്പിച്ച ചെരിപ്പ് ഡിആര്‍ഐ സംഘം കണ്ടെത്തിയത്. ഇയാള്‍ ധരിച്ച ചെരിപ്പിനുളളില്‍ കളിമണ്ണിന്റെ രൂപത്തിലുള്ള വസതുവില്‍ സ്വര്‍ണം തരികളാക്കി ഒളിപ്പിച്ച രീതിയിലായിരുന്നു. ഇതു വേര്‍തിരിച്ചെടുക്കാനും മൂല്യം കണക്കാക്കാനും ഡിആര്‍ഐ സംഘം വളരെയേറെ പണിപെട്ടു.
പിന്നീട് സ്വര്‍ണത്തൊഴിലാളിയുടെ സഹായത്തോടെ സ്വര്‍ണത്തരികള്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു. 24 കാരറ്റുളള 1.23 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇവ മാര്‍ക്കറ്റില്‍ 35 ലക്ഷം രൂപ വില ലഭിക്കും. സ്വര്‍ണക്കടത്തിന് പുതിയ തന്ത്രങ്ങളും വിദ്യകളും മെനഞ്ഞ് കള്ളക്കടത്ത് സംഘം വീണ്ടും കരിപ്പൂരില്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ 30 കിലോക്ക് മുകളില്‍ സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. അതിവിദഗ്ധമായി സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ രീതിയാണ് ഇപ്പോള്‍ കണ്ടെത്തിയത്.
അടിവസ്ത്രത്തിലും ശരീരത്തിലും ഇലക്ട്രോണിക് യന്ത്രങ്ങളിലും സ്വര്‍ണം കടത്തുന്നതില്‍ നിന്നു വ്യത്യസ്ഥമായി ചെരിപ്പിനുളളില്‍ തരികളാക്കിയുളള സ്വര്‍ണക്കടത്ത് അധികൃതരെയും അമ്പരപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha