മഅ്ദനിയുടെ യാത്രാച്ചെലവ്; 1,18000 രൂപ നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതി
പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി സുരക്ഷ ചെലവിനായി 1,18,000 രൂപ നല്‍കിയാല്‍ മതിയെന്ന് സുപ്രീംകോടതി. കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ കണക്ക് അനുസരിച്ചാണ് നടപടി. സന്ദര്‍ശനസമയം നാല് ദിവസം കൂടി നീട്ടി നല്‍കുകയും ചെയ്തു. ആഗസ്റ്റ് ആറുമുതല്‍ ഒമ്പത് വരെയാണ് കോടതി നീട്ടി നല്‍കിയത്.
സുരക്ഷക്ക് വലിയ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം,സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന ആവശ്യം കോടതി തള്ളി. വിചാരണത്തടവുകാരുടെ മേല്‍ തുക ചുമത്തുന്നത് പതിവാക്കരുതെന്ന് കര്‍ണാടകയോട് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തുക കുറച്ചത്. ഏറ്റവും കുറഞ്ഞ തുക ഈടാക്കണമെന്ന കോടതി ഉത്തരവ് അട്ടിമറിക്കാന്‍ നോക്കരുതെന്നും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ താക്കീത് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha